പാലക്കാട് കെ എസ് ആർ ടി സി ഡിപ്പോയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.കെ എസ് ആർ ടി സി യുടെ എംബ്ലം ആലേഘനം ചെയ്ത മനോഹരമായ പൂക്കളം ഒരുക്കിയ ജീവനക്കാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിത്തമ്പുരാനുമൊത്ത് കെ എസ് ആർ ടി സി ബസ് സ്റ്റാൻറിൽ ഉത്സവ പ്രതീതി സൃഷ്ടിച്ചു.യാത്രക്കാർക്കും ജീവനക്കാർക്കും മധുര വിതരണം നടത്തുകയും ഓണാശംസകൾ നേരുകയും ചെയ്തു.