ഇന്ത്യയിലെ വിവിധ ഇടങ്ങളിലേക്കും വിദേശങ്ങളിലേക്കും ഇന്ന് വനജ ടീച്ചറുടെ അച്ചാറുകൾക്ക് ആവശ്യക്കാർ ഏറെ
രാഹുൽ രാമചന്ദ്രൻ തച്ചമ്പാറ
തച്ചമ്പാറ: മുതുകുറിശ്ശി തോടംകുളം സ്വദേശിയായ വനജ ദേവി എന്ന തച്ചമ്പാറ പൊന്നംകോട് തിരുത്തുമ്മൽ അംഗൻവാടി ടീച്ചറുടെ അച്ചാറുകൾക്കും വിഭവങ്ങൾക്കും ഇന്ന് ആവശ്യക്കാർ ഏറെയാണ്. വെറും 500 രൂപയിൽ തുടങ്ങിയ ഒരു സംരംഭം കൂടിയാണ് അമ്മ പിക്കിൾസ് & സ്നാക്ക്സ്.ഒരു ടീച്ചറുടെ അറിവും കഴിവും ഒരു അമ്മയുടെ കൈപ്പുണ്യവും ഒത്തുചേർന്നപ്പോൾ തന്റെ സുഹൃത്തുക്കളും പരിസരവാസികളും ചേർന്ന് സംരംഭത്തിന് ഒരു പേരും പ്രചരണത്തിൽ വന്നു അമ്മയുടെ അച്ചാർ.വീടിനടുത്തുള്ള പരിസരവാസികൾക്കും കൂട്ടുകാർക്കും വിദേശ രാജ്യങ്ങളിൽ പോകുന്നവർക്കും വിവിധതരം അച്ചാറുകൾ ഉണ്ടാക്കി നൽകുമായിരുന്ന വനജ ടീച്ചർ 10 വർഷക്കാലം മനസ്സിൽ കൊണ്ടുനടന്ന സംരംഭമാണ് പെട്ടെന്ന് ഒരുനാൾ തുടങ്ങിയ അമ്മ പിക്കിൾസ് & സ്നാക്ക്സ്. ജോലി സമയം കഴിഞ്ഞും ഒഴിവ് ദിവസങ്ങളിലും ഈ അംഗൻവാടി ടീച്ചർ പുതിയ തരം അച്ചാറുകൾ ഉണ്ടാക്കിയും പരീക്ഷിച്ചും ഇന്ന് ജന മനസ്സുകളിൽ പ്രിയങ്കരിയാണ്. വീടിനു പരിസരത്തെ അച്ചാർ കഴിച്ച കുട്ടിയുടെ മാതാവ് ടീച്ചറെ എനിക്ക് കുറച്ച് അച്ചാർ ഉണ്ടാക്കി തരാമോ? എന്ന ചോദ്യം വനജ ടീച്ചറെ പുതിയ ജീവിതത്തിലേക്കും ജീവിതരീതിയിലേക്ക് എത്തിച്ചു. അംഗൻവാടി സമയം 9 :30 മണി മുതൽ 3:30 വരെയുള്ള സമയം ജോലിയിലും അംഗൻവാടിയിലെ തന്റെ പൊന്നോമന കുട്ടികളോടൊപ്പവും മായി ചിലവഴിക്കും. ബാക്കിയുള്ള സമയം തന്റെ പുതിയ സംരംഭമായ അമ്മ പിക്കിൾസ് & സ്നാക്ക്സിനോടൊപ്പമായി ജീവിതം മുന്നോട്ടായി.സാംസ്കാരിക സമ്പന്നമായ കേരളത്തിന് തനതായ പാചകരീതിയുണ്ട്. ആകര്‍ഷകങ്ങളായ വിവിധ വിഭവങ്ങള്‍ കേരളത്തിന്റെ മുതല്‍ക്കൂട്ടായി ഇന്നും നിലനില്കുന്നുണ്ട്, അവയില്‍ കൂടുതലും നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യങ്ങള്‍ എന്നിവയില്‍ തയ്യാറാകുന്നവയാണ്. ഓരോ വിഭവത്തിന്റെയും രുചി അതുകൊണ്ടു തന്നെ വ്യത്യസ്തവുമാണ്. അച്ചാറിന്റെ അഭിപ്രായം നോക്കാൻ വേണ്ടി വാങ്ങിച്ചവരിൽ പലരും ഇന്ന് എന്റെ സ്ഥിരം കസ്റ്റമേഴ്സ് കൂടിയായി മാറി. ആദ്യം എല്ലാം വളരെ കുറഞ്ഞ രീതിയിലുള്ള പിന്തുണയായിരുന്നു ലഭിച്ചിരുന്നത് എന്നാൽ ഇപ്പോൾ പ്രദേശവാസികളുടെയും മറ്റും വലിയ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ട് എന്നും ടീച്ചർ വ്യക്തമാക്കി. ബീഫ്, മീൻ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ കൊണ്ടുള്ള അച്ചാറുകൾ പരിസര പ്രദേശത്തുള്ള ആളുകൾക്കെല്ലാം ഇന്ന് പ്രിയങ്കരമാകുന്നു. തന്റെ ജില്ലയിലും സമീപ ജില്ലകളിലും വിവിധ തരത്തിലുള്ള പ്രദർശനങ്ങളിലും മത്സരങ്ങളിലും തന്റെ അച്ചാറുകൾ എത്തിക്കുകയും വിജയി ആവുകയും ചെയ്തിട്ടുണ്ട് വനജ ടീച്ചർ. തന്റെ മക്കളുടെ വലിയ തോതിലുള്ള പിന്തുണ തന്നെയാണ് തന്റെ വിജയത്തിന്റെ പിന്നിലുള്ളത് എന്നും ടീച്ചർ പറഞ്ഞു.