പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ -18 ഗ്രാം മാരക ലഹരിമരുന്ന് എ൦ഡിഎ൦എ പിടികൂടി – ഒരാൾ അറസ്റ്റിൽ

പാലക്കാട്‌ ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട്‌ എക്സ്സൈസ് റേഞ്ചും പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 18 ഗ്രാ൦ അതിമാരക ലഹരിമരുന്നായ എ൦ഡിഎ൦എ പിടികൂടി.

ബാംഗളുരുവിൽ നിന്നും എ൦ഡിഎ൦എ വാങ്ങി, പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വെളിയിൽ പോകുന്നതിനായി പ്ലാറ്റ്ഫോo വഴി വരുമ്പോൾ സംശയാസ്പദമായി കാണപ്പെട്ട എറണാകുളം വെങ്ങോല സ്വദേശി മുഹമ്മദ്‌ റാഫി (25) നിന്നുമാണ് 18 ഗ്രാം എ൦ഡിഎ൦എ പിടികൂടിയത്.


ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന ഇയാൾ കൂട്ടുകാർക്കിടയിൽ വിൽപ്പന നടത്തുവാൻ വേണ്ടിയാണ് ലഹരി കടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ അറിഞ്ഞത്.

ട്രെയി൯ മാർഗം ലഹരി കടത്തിനെതിരെയുള്ള പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.

ആർപിഎഫ് ക്രൈ൦ ഇൻസ്‌പെക്ടർ എൻ.കേശവദാസ്, എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാരക ലഹരി വസ്തുക്കൾ പിടികൂടിയത്.