മരണപ്പെട്ടു

ഈ ഫോട്ടോയിൽ കാണുന്ന സുമാർ 60 വയസ്സ് പ്രായം തോന്നിക്കുന്ന പേരും വിലാസവും തിരിച്ചറിയാത്ത ഒരു പുരഷന്റെ ശരീര ഭാഗങ്ങൾ ഏതോ ട്രയിൻ തട്ടി ചിന്നി ചിതറി മരണപ്പെട്ടു കിടക്കുന്നതായി 07-07-2023 തിയ്യതി കാലത്ത് സുമാർ 08.00 മണിക്ക് മലമ്പുഴ കൊട്ടേക്കാട് ആറങ്കോട്ടുകുളമ്പ് റെയിൽവേ ട്രാക്കിൽ 525/9 നമ്പർ എന്ന് എഴുതിയ പോസ്റ്റിനടുത്ത് A line ട്രാക്കിന് സമീപം കാണപ്പെട്ടതാണ്. ടി കാര്യത്തിന് മലമ്പുഴ പോലിസ് സ്റ്റേഷൻ Cr. 469/2023 U/s 174 CrPC രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നുണ്ട്. മൃതശരീരം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ടിയാനെ തിരിച്ചറിയുന്നവർ മലമ്പുഴ പോലീസ് സ്റ്റേഷനുമായി ബന്ധപെടുക. ഇൻസ്പെക്ടർ: 9497941931 സബ്ബ് ഇൻസ്പെക്ടർ: 9497980614.