കലക്ട്രേറ്റ് സത്യാഗ്രഹം ജൂലൈ 23 ന്

പാലക്കാട്: രാജ്യവ്യാപകമായി ദലിതർക്കും ആദിവാസികൾക്കും മതന്യൂനപക്ഷങ്ങൾക്കും ആരാധനാലയങ്ങൾക്കും എതിരായി നടക്കുന്ന അതിക്രമങ്ങളിലും ക്രൂരതകളിലും പ്രതിഷേധിച്ചുകൊണ്ടും ഇത്തരംസംഭവങ്ങളോട് കേന്ദ്രസർക്കാർ പുലർത്തുന്ന നിന്ദ്യമായ നിസ്സംഗതക്കെതിരായും കേരള ദലിത് ഫെഡറേഷനും ആൾ കേരളആൻറി കറപ്ഷൻ ആൻഡ് ഹുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലും സംയുക്തമായി 2023 ജൂലായ് 23 ന് പാലക്കാട് കളക്ടറേറ്റിന് മുന്നിൽ സത്യഗ്രഹം നടത്തുന്നു.
സത്യാഗ്രഹസമ്മേളനം കേരള ദലിത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള കരകൗശല കോർപറേഷൻ ചെയർമാനമായ ശ്രീ.പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു.ആൾ കേരളആൻറി കറപ്ഷൻ ആൻഡ് ഹുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാനും കെഡിഎഫ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ ഐസക് വർഗ്ഗീസ് സത്യാഗ്രഹ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വ്യത്യസ്ത മതമേലധ്യക്ഷൻമാരുംചടങ്ങിൽ പങ്കെടുക്കും.