കോഴിക്കോട് പാലക്കാട് സംസ്ഥാനപാതയിൽ കൊമ്പത്ത് ഹസൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ ഷീറ്റ് ഉണക്കുന്ന പുക പുരയ്ക്ക് തീപിടിച്ചു.24/06/2023 രാവിലെ 9: 30 ഓടുകൂടിയാണ് പുകപ്പുരയ്ക്ക് തീ പിടിച്ചത് ഉടമസ്ഥൻ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനു ശേഷം സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം അസിസ്റ്റേഷൻ ഓഫീസർ എ കെ ഗോവിന്ദൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം നടന്നത് മണ്ണാർക്കാട്ടിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണക്കാൻ കഴിഞ്ഞത്. രക്ഷാപ്രവർത്തനത്തിനായി സീനിയർ ഫയർ ആൻഡ് ഓഫീസർ T ജയരാജൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസേഴ്സ്. V സുരേഷ് കുമാർ G അജീഷ്, C റിജേഷ് V സുജീഷ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് എം മണികണ്ഠൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.6000/- ലിറ്റർ വെള്ളം അഗ്നിശമനം നടത്താനായി എന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു.ഇതുവഴി പോവുകയായിരുന്ന സ്ഥലം എംഎൽഎ ഷംസുദ്ദീൻ അപകടസ്ഥലം സന്ദർശിക്കുകയും ചെയ്തു.