ആം ആദ്മി പാർട്ടി വളന്റിയർ മീറ്റ് സംഘടിപ്പിക്കും

പാലക്കാട് : പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഉണർവ് എന്ന പേരിൽ ആം ആദ്മി പാർട്ടി വളന്റിയർ മീറ്റ് സംഘടിപ്പിക്കും. ആം ആദ്മി പാർട്ടിയെ പരസ്യമായി വിമർശിക്കുന്ന പാർട്ടികൾ രഹസ്യമായി അംഗികരിക്കുന്നുണ്ട്. സംസ്ഥാന സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വിപുലമായി പ്രചരണം നടത്തുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നികുതി ഭാരം അടിച്ചേൽപ്പിക്കാതെയുളള വികസന ആശ്വാസ പദ്ധതികളാണ് ആം ആദ്മി സർക്കാരുകൾ നടപ്പിലാക്കുന്നത്. പഞ്ചാബ്, ഡൽഹി സർക്കാരുകൾ ഇന്ന് മറ്റ് പാർട്ടികൾക്ക് മാതൃകയാണ്. ആം ആദ്മി മുന്നോട്ട് വെച്ച ആശയങ്ങളാണ് മറ്റ് പാർട്ടികൾ ഏറ്റെടുക്കുന്നത്. കേരളത്തിൽ ബദൽ രാഷ്ട്രീയ മുയർത്തുന്നതിന്റെ ഭാഗമായി പോഷക സംഘടനകൾ രൂപീകരിക്കും. കേരള സർക്കാറിനെതിരെ വീട് കയറി പ്രചരണം നടത്തും. ലോകസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. മെയ് 19 ന് മണ്ണാർക്കാട് വെച്ചാണ് ഉണർവ്വ് സംഘടിപ്പിക്കുന്നത്. ജില്ല പ്രസിഡണ്ട് രവീദ്രൻ പുതുക്കോട്, ഉണർവ് സംഘാടക സമിതി അംഗങ്ങളായ ഹരീന്ദ്രൻ പുലാക്കൽ, വിജയരാഘവൻ , ഉഷ കുമാരി ഒറ്റപ്പാലം, രവി പാങ്ങോട്, ദിവാകരൻ കെ. മലമ്പുഴ , വിനോദ് ലാൽ ശ്രീകൃഷ്ണപുരം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.