“സ്പർശം ” ത്രിദിന നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി

പാലക്കാട് : സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെയും, സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും നേതൃത്വത്തിൽ 15 വയസ്സ് മുതൽ 23 വയസ്സ് വരെയുള്ള യുവാക്കൾക്കായി പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ എതിർവശത്തുള്ള പാലക്കാട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ച് മെയ് 15 മുതൽ 17 വരെ സ്പർശം എന്ന പേരിൽ നടക്കുന്ന നേതൃത്വം പരിശീലന ക്യാമ്പിന് തുടക്കമായി.
നേതൃത്വ പരിശീലനം, ജീവിത നൈപുണ്യ വികസനം, വ്യക്തിത്വ വികസനം, ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കൽ, പ്രസംഗ പരിശീലനം, ട്രക്കിംഗ്, തുടങ്ങിയ വിഷയങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം ഷെനിൻ മന്ദിരാട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംവിധായകൻ എം.പത്മകുമാർ മുഖ്യാഥിതിയായിരുന്നു. സി.എൽ.എസ്.എൽ ഡയറക്ടർ അശോക് നെന്മാറ അധ്യക്ഷനായിരുന്നു. ജീവിത നൈപുണ്യ വികസനം എന്ന വിഷയത്തിൽ അശോക് നെന്മാറയും , ലീഡർഷിപ്പ് എന്ന വിഷയത്തിൽ എം.വിവേഷ് , ലഹരിമുക്ത യുവത്വം എന്ന വിഷയത്തിൽ റിട്ടയേർഡ് എസ്.ഐ. ഹംസ, യുവജന വികസനം എന്ന വിഷയത്തിൽ പ്രശാന്ത്. സി യും ക്ലാസ്സിന് നേതൃത്വം നൽകി. ശ്രീലക്ഷ്മി പ്രദീപ്, അക്ഷര രവീന്ദ്രൻ , ഗോകുൽനാഥ്, ശില്പ . എസ് എന്നിവർ സംസാരിച്ചു.