പ്രതിഷ്ഠാ ദിനം നടത്തി

പാലക്കാട് : രാമനാഥപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന
സ്നപനഹവന പുർണ്ണാഹുതി ചടങ്ങുകൾക്ക് ഗുരുക്കൾ ശിവാകമ ഭാസ്ക്കര ദേവസേന പതി, ശിവാകമ ശിരോമണി ശ്രീകുമാർ, ശൈവ സിദ്ധാന്ത രത്നം പ്രഭുദേവസേനാപതി എന്നിവരുടെ  കാർമ്മികത്വത്തിൽ നടന്നു കാലത്ത് അഞ്ച് മണിക്ക്  മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ  ആരംഭിച്ചു തുടർന്ന് സ്വാമി അലങ്കാരം, കലശപൂജ, ബിംബ ശുദ്ധി എന്നിവക്ക് ശേഷം  ഉപദേവതകളായ , ഗണപതി, ഹിഡുംബർ, ലോക പരമേശ്വരി, ബ്രഹ്മരക്ഷസ്സ്, നാഗങ്ങൾ, ഘണ്ഡാ കർണ്ണൻ, പ്രതിഷ്ഠകൾക്ക് കലശാഭി ഷേകങ്ങളും  അലങ്കാരങ്ങളും നടന്നു.  തുടർന്ന് സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചഗവ്യം ,പാൽ, തൈര്, നെയ്യ്, പഞ്ചാമൃതം, തേൻ, കരിമ്പ് , നാരങ്ങ, ഇളനീർ, നല്ലെണ്ണ, പനിനീർ, ചന്ദനം, കുങ്കുമമം, ഭസ്മം എന്നിവയോടെ  അഭിഷേകങ്ങളും നടന്നു മേളത്തിന് വടക്കേപുത്തൻവീട്ടിൽ ഗോകുൽദാസ് നേതൃത്വം നല്‌കി  കലശ എഴുന്നള്ളത്തിനു ശേഷം ശംഖനാദം ,മേള താളവാദ്യം വേദമന്ത്രഘോഷം എന്നിവയോട് കൂടി കലശ ഭിഷേകം നടത്തി  അലങ്കാര പൂജ , നിവേദ്യ പൂജ ,  ദീപാരാധന  എന്നിവക്ക് ശേഷം  പ്രസാദ വിതരണവും പ്രസാദ ഊട്ടും നടന്നു വൈകുന്നേരം  ചുറ്റുവിളക്ക് നിറമാല   സന്ധ്യാ ദീപാരാധന എന്നിവക്ക് ശേഷം പ്രതിഷ്ഠാദിന ചടങ്ങുകൾ സമാപിക്കും.