പെൺകുട്ടിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലമ്പുഴ: കാമുകിയും കാമുകനും ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ’ കണ്ടെത്തി. കൊട്ടേക്കാട് അരിമ്പറതൊടി മണികണ്ഠൻ്റെ മകൻ രഞ്ജിത്ത് (24) കൊട്ടേക്കാട് കുന്നംകാട് രമേഷിൻ്റെ മകൾ ധരുണി (15) എന്നിവരാണ് മരിച്ചത്.നാലു ദിവസം മുമ്പു് പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ പോലിസിൻ പരാതി നൽകിയിരുന്നു. ഫോൺ ലൊക്കേറ്റ് ചെയ്തപ്പോൾ ഊട്ടിയിലാണ് കണ്ടത് .ഇന്ന് രാവിലെ ഊട്ടിയിലേക്ക് പോകാൻ പോലീസ് തീരുമാനിച്ചിരുന്നെങ്കിലും ഇരുവരേയും ഇന്നു രാവിലെ ഒരേ മരത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. രാജകുമാരിയാണ് മരിച്ച രഞ്ജിത്തിൻ്റെ അമ്മ .രാജേഷ്, മനീഷ് സഹോദരങ്ങൾ. ലളിതയാണ് ധരുണിയുടെ അമ്മ, സഹോദരി ധന്യ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയതിന് പോസ്കോ കേസെടുക്കുമോ എന്ന ഭയത്താലാകാം മരിച്ചതെന്നു് കരുതുന്നതായി അയൽക്കാർ പറഞ്ഞു.