കല്ലടിക്കോട്: സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ച കെട്ടിട നികുതിപിൻവലിച്ച് കരിമ്പ പഞ്ചായത്ത് മാതൃകയാകണമെന്ന് കോൺഗ്രസ് കരിമ്പ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. നികുതി വർദ്ധന സാധാരണക്കാർക്ക് താങ്ങാവുന്നതിലുമപ്പുറമാണെന്നും ക്ഷേമ പെൻഷൻ കുടിശിഖതീർത്ത് നൽകാൻ നടപടിയെടുക്കണമെന്നുമ്മ് കൺവെൻഷൻ ആവസ്യപ്പെട്ടു. കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് വി കെ ഷൈജു ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് കെ കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി എം കെ മുഹമ്മദ് ഇബ്രാഹീം, ഹരിദാസ് മങ്ങാറംകോട്, രാജി പഴയകളം, ഹെറിന്റ് വി ജോസ്, ഡോ.സി.എം. മാത്യു,വി സി ഉസ്മാൻ,സി കെ മുഹമ്മദ് മുസ്തഫ,രാധാലക്ഷ്ണമൺ, സജീവ് ജോർജ്ജ്, അജേഷ് പുല്ലായിൽ,ബിന്ദു പ്രേമൻ, എൻ.പി.രാജൻ,തുടങ്ങിയവർ പ്രസംഗിച്ചു.