മഴക്കാലപൂർവ്വ ശുചീകരണം – മാലിന്യ സംസ്കരണം സംബന്ധിച്ച് പഞ്ചായത്ത് തല ഏകോപന യോഗം നടത്തി

കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിൽ നവകേരളം മാലിന്യമുക്ത കേരളം – മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിൻ്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപന യോഗം വിളിച്ചു ചേർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സതി രാമരാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീ സിദ്ധിഖ് ചേപോടൻ, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനിമോൾ, വികസനകാര്യ ചെയർമാൻ മുഹമ്മദാലി, വിവിധ വാർഡ് മെമ്പർമാരായ ഷാജഹാൻ, പ്രദീഷ്, അംബിക, ദിവ്യ രാമദാസ്, റീന സുബ്രമണ്യൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി എം രാധാകൃഷ്ണൻ വിഷയാവതരണം നടത്തി. വിവിധ വകുപ്പു / സ്ഥാപന മേധാവികൾ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, തുടങ്ങിയവരും പങ്കെടുത്തു. മെയ് 15 ന് മുമ്പായി എല്ലാ സ്ഥാപനങ്ങളിലും ഹരിത ചട്ടം ചട്ടം പാലിക്കുന്ന സ്ഥാപനമായി പ്രഖ്യാപിക്കാനും മാലിന്യങ്ങൾ ഇനിയും കൂടിക്കിടക്കുന്ന പൊതുസ്ഥലങ്ങൾ അടിയന്തിരമായി ശുചീകരണം നടത്തുന്നതിനും തീരുമാനിച്ചു. മലിനപ്പെടുതുന്നവർ ക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചു. ഹരിത മിഷൻ പഞ്ചായത്ത് കോഡിനേറ്റർ ശ്രീമതി ഹരിത ഹരിതമിത്രം മൊബൈൽ ആപ് നെ കുറിച്ച് സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ലത്തീഫ് നന്ദി പറഞ്ഞു .