മണ്ണാർക്കാട്:കുമരംപുത്തൂർ എസ് ബി ടി ജങ്ക്ഷനിൽ വാഹനാപകടം യുവതി മരിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരിക്കേറ്റു.
വിയ്യക്കുറുശ്ശി കുളംചിറ വീട്ടിൽ ജസ്നയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ഗാർഹിക സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയിൽ തട്ടി വീണാണ് അപകടമുണ്ടായത്.
യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് കുട്ടികൾക്കും പരിക്കേറ്റു.
ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മണ്ണാർക്കാട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ രഞ്ജിദേവൻ വി, സുരേഷ് കുമാർ,അൻസൽ, ബാബു,സജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.