ഈസി പേ ഈസി ജേർണി. സ്വകാര്യ ബസ് കണ്ടക്ടർമാരും സ്മാർട്ട് ആവുന്നു.

പാലക്കാട്: സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യാൻ ഇനി കറൻസിയോ കോയിനോ വേണ്ട. സ്മാർട്ട് ഫോണോ, എ ടി എം കാർ ഡോ മതി. കേരളത്തിൽ ആദ്യമായി സ്വകാര്യ ബസ്സുകളിൽ കറൻസി രഹിത ടിക്കറ്റിങ് സമ്പ്രദായം നിലവിൽ വരുന്നു. ഇതു മൂലം അമ്പതു പൈസയോ, ഒരു രൂപയോ കൈവശമില്ലാത്ത യാത്രക്കാരും കണ്ടക്ടർമാരും ബുദ്ധിമുട്ടേണ്ടി വരില്ല. ഈ സിപേ- ഈസി ജേർണിയുടെ ഉദ്ഘാടനം പാലക്കാട് ബസ് ഭവനിൽ മെയ് 6 ന് രാവിലെ 11ന് വി.കെ.ശ്രീകണ്ഠൻ എം.പി.നിർവ്വഹിക്കും.

ഓൾ കേരളാ ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് എ.എസ്.ബേബി അദ്ധ്യക്ഷനാകും.ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ സ്വാഗതം പറയും. പാലക്കാട് ആർ ടി ഒ.ടി .എം.ജേർസൺ, എൻഫോഴ്മെൻറ് ആർ ടി ഒ .എം.കെ.ജെ യേഷ് കുമാർ, എന്നിവർ മുഖ്യാതിഥികളാകും.ഇന്ത്യൻ നേവി റിട്ടേർഡ് കമാഡർ ഡോ: ജയകൃഷ്ണൻ .എൻ.നായർ സ്മാർട്ട് ടിക്കറ്റിങ്ങിനെ കുറിച്ച് വിശദീകരിക്കും. പി.കെ.മൂസ,
ബാബു ഗിരീഷ് കുമാർ, ബിജു.പി.നായർ, എൻ.വിദ്യാധരൻ, വി.എസ്.പ്രദീപ്, ആർ.മണികണ്ഠൻ എന്നിവർ പങ്കെടുത്ത് സംസാരിക്കും.