കേരള വനം വന്യജീവി വകുപ്പ്, ബയോഡൈവേഴ്സിറ്റി മനേജ്മെന്റ് കമ്മിറ്റി അകത്തേത്തറ ഗ്രാമ പഞ്ചായത്ത്, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട്, സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ പാലക്കാട് എന്നിവർ ചേർന്ന് കാട്ടുതീ തടയുന്നതിനും , ഇതു മൂലമുണ്ടാവുന്ന ദുരന്തങ്ങളും , പ്രകൃതി-ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും പൊതുജനങ്ങളെ ബോധവാൻമാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുറത്തിറക്കിയത്. പാലക്കാട് ഡി .എഫ് .ഒ കുറ ശ്രീനിവാസ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ എന്നിവർ നോട്ടീസ് പുറത്തിറക്കി. ഇതിൻ തുടർ പ്രവർത്തനങ്ങളായി കാട്ടുതീ തടയുക, പ്രകൃതി – ജൈവസമ്പത്ത് സംരക്ഷണം എന്നീ സന്ദേശങ്ങൾ ഉൾകൊള്ളുന്ന ജനകീയ സർവ്വേകൾ, സൈക്കിൾ റാലി എന്നിവ നടത്തുന്നതാണ്. പരിപാടിയിൽ ബയോ ഡൈവേഴ്സിറ്റി മനേജ്മെന്റ് കമ്മിറ്റി മെമ്പർ അഡ്വ. ലിജോ പനങ്ങാടൻ, നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാട് സെക്രട്ടറി പ്രവീൺ വേലായുധൻ, സഹ്യാദ്രി നേച്ചർ ഓർഗനൈസേഷൻ ജേ. സെക്രട്ടറി വിനോദ് അവിട്ടം, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ജയകൃഷ്ണൻ , മെമ്പർ മഞ്ജു മുരളി എന്നിവർ പങ്കെടുത്തു.
അഡ്വ. ലിജോ പനങ്ങാടൻ
9846074107