ആദരിച്ചു

പാലക്കാട് : കാട്ടുതീ പ്രതിരോധ സേനയ്ക്ക് വനംമന്ത്രിയുടെ ആദരവ് മണ്ണാർക്കാട് വച്ച് നടന്ന ചടങ്ങിൽ വച്ച് വനമന്ത്രി എ കെ ശശീന്ദ്രനിൽ നിന്നും കാട്ടുതീ അഡ്മിൻ ഉണ്ണിവരദം ആദരവ് ഏറ്റുവാങ്ങി.മണ്ണാർക്കാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് കീഴിൽ നിരവധി വർഷങ്ങളായി കാട്ടുതീ അളക്കാൻ പെടാപ്പാട് പെടുന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരനായ രതീഷ് സൈലൻറ് വാലിയുടെ മൂന്നുവർഷം മുമ്പ് ഉടലെടുത്ത ആശയമാണ് കാട്ടുതീ പ്രതിരോധസേന ഇന്ന് സംസ്ഥാന മൊട്ടാകെ ഞങ്ങൾക്ക് കൂലി വേണ്ട ഞങ്ങൾ പ്രകൃതിക്കുവേണ്ടി സൗജന്യമായി ജോലി ചെയ്യാൻ തയ്യാറാണ് എന്ന് പ്രതിജ്ഞയോടെ കൂടി വന്നവരാണ് കാട്ടുതീ പ്രതിരോധ സേന പ്രകൃതിസ്നേഹികളുടെ ആത്മാർത്ഥത ഇന്ന് വനം മന്ത്രിയുടെ ആദരംഏറ്റുവാങ്ങുക വഴി വലിയൊരു ആശയമാണ് ഉടലെടുത്തിരിക്കുന്നത് കൂടാതെ ഈ വരുന്ന ജൂൺ മഴയ്ക്ക് മുമ്പ് ആയിരം സീഡ് ബോളുകൾ തയ്യാറാക്കി കാട്ടിലെറിയാനാണ് പ്രതിസൂർ രോദസേന ലക്ഷ്യമിടുന്നത് ഇന്ന് കേരളത്തിലെ 14 ജില്ലകളിലും കാട്ടുതീ പ്രതിരോധ സേനയുടെ whatsapp കൂട്ടായ്മ നിലവിലുണ്ട് ഏകദേശം 19 ബ്രഷ് ഫുഡ് ചെക്ക് ഡാമുകൾ നിർമിച്ചു കഴിഞ്ഞു സ്ഥിരമായി കാടുകത്തുന്നത് പതിവാകുന്നതിനാൽഇത് അവസാനിപ്പിക്കണമെങ്കിൽ പൊതു ജനങ്ങളുടെ സഹകരണത്തോടെ അല്ലാതെ ഇതിനൊരു പ്രതിവിധി ഉണ്ടാവില്ല എന്ന് മനസ്സിലാക്കി ആദ്യമാദ്യം പ്രദേശവാസികൾക്ക് താൽക്കാലികമായ വേതന ത്തിലൂടെ കാട്ടുതീ കെടുത്താൻ വേണ്ടി വിളിക്കാറുണ്ടായിരുന്നുവെങ്കിലും പിന്നീട് കാട്ടുതീ വരുന്ന സമയം വേണ്ട ത്ര ആളുകളെ ലഭിക്കാതായി പിന്നീട് പ്രകൃതിസ്നേഹികളായ കുറച്ചുപേർ ഒന്നിച്ചു ചേർന്നുകൊണ്ട് തികച്ചും സൗജന്യമായി തന്നെ യാതൊരുവിധ പ്രതിഫലം ഇല്ലാതെ സൗജന്യമായി സേവനം ചെയ്തുവരുന്നു . ഒരു ജില്ലയിലെ തീ കെടുത്താൻ വേണ്ടി അന്യ ജില്ലകളിൽ നിന്ന് ട്രാവൽ വണ്ടി വിളിച്ചു വരുന്ന സംഭവം ഉണ്ടായി പക്ഷേ മറ്റു ജില്ലയിൽ നിന്നും ആളുകൾ എത്തുമ്പോഴേക്കും കാടുകൾക്ക് ഒരുപാട് കത്തി തീർന്നിട്ടുണ്ടാവും ഇത് ഒഴിവാക്കാനായി അതാത് ജില്ലകളിൽ പ്രത്യേകം 14 ജില്ലകളും രൂപീകരിച്ചു കഴിഞ്ഞു ഈ വർഷം അവസരോചിതമായ ഇടപെടിലൂടെ കാട്ടുതീ തടയാൻ കഴിഞ്ഞിട്ടുണ്ട് കഴിഞ്ഞ വർഷം മൂന്ന് ദിവസം നിർത്താതെ കത്തുന്ന വനപ്രദേശം ഈ വർഷം വെറും മൂന്നു മണിക്കൂർ കാട്ടുതീ സന്നദ്ധസേനയുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് ഒരുപാട് വനപ്രദേശം സംരക്ഷിക്കാനായി
. നിലവിൽ കാട്ടുതീ പ്രതിരോധന സേന
ട്രോമാകെയർ സൊസൈറ്റിയുടെ സഹകരണത്തോടുകൂടി തുടങ്ങിയ പക്ഷികൾക്കായി കുടിവെള്ളം ഒരുക്കിയ കരുതൽ പ്രൊജക്റ്റ് മേഴ്സി കോളേജിൽ നിന്നും ഉദ്ഘാടനം തുടങ്ങി കോഴിക്കോട് കോട്ടയം മറ്റെല്ലാ ജില്ലകളിലും പ്രവർത്തനം തുടങ്ങി കഴിഞ്ഞു.