പാലക്കാട്: ക്യാറ്റ് വാക്ക് ” ചുവടുവച്ച് മുന്നേറാം ” എന്ന കുട്ടികളുടെ ഫാഷൻ പരേഡ് മെയ് 14 ന് പാലക്കാട് ജോബിസ് മാളിൽ നടക്കുന്നതിൻ്റെ ലോഗോയും ടാഗ് ലൈനും പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ സിനിമാ സംവിധായകൻ മനോജ് പാലോടന് നൽകി പ്രകാശനം ചെയതു.
4 വയസ്സുമുതൽ 16 വയസ്സുവരെയുള്ള കുട്ടികളുടെ മെഗാഷോയായ ക്യാറ്റ് വാക്.
കുട്ടികളിൽ പോസിറ്റീവ് ആറ്റിറ്റ്യുടും വ്യക്തിത്വ വികസനവും വളർത്തിയെടുക്കാൻ ഏറെ പുതുമകളോടെ പാലക്കാട് ആദ്യമായി സംഘടിപ്പിക്കുന്ന ഈ ഷോയുടെ വളരെ പ്രത്യേകതകളുള്ള 5 ദിവസത്തെ ഗ്രൂമിംഗ് സെക്ഷൻ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഷോ ഡയറക്ടർ മനോജ് പാലോടൻ പറഞ്ഞു.
മാതാപിതാക്കൾക്ക് കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യാൻ ഇനി പത്തു ദിവസം കൂടി ഉണ്ടെന്ന് ക്യാറ്റ് വാക്കിന്റെ ടീമംഗങ്ങളായ ജോസ് ചാലയ്ക്കൽ, സന്തോഷ് പാലക്കാട് എന്നിവർ അറിയിച്ചു
രജിസ്റ്റർ ചെയ്യേണ്ട നമ്പർ
75 9191 9955
www.imalayalitv.com