നിശ്ചലചിത്രങ്ങളിലൂടെ ഒരു വിഷു കാഴ്ച്ച

വടക്കഞ്ചേരി: നിശ്ചലചിത്രങ്ങളിലൂടെ പ്രേഷകർക്ക് വിഷു കാഴ്ച്ച ഒരുക്കുകയാണ് ഒരു കൂട്ടം കലാകാരന്മാരും കലാകാരികളും.കൃഷ്ണ ഭക്തയായ ഒരു നർത്തകിയുടെ ഭാവനകളും ചിന്തകളുമാണ് ഇതിവൃത്തം. ഓരോ ഫ്രെയിമുകളിലും ജീവൻ തുടിക്കുന്ന ചിത്രങ്ങളാണ് നമുക്ക് കാണാനാവുക.


ദിനേഷ് വാസുദേവ് ന്റെ ആശയത്തിന് അനുസരിച്ച് മോഡലുകളായ ആതിരയും ആര്യയുമാണ് പോസ് ചെയ്ത് അഭിനയിച്ചിരിക്കുന്നത്. ഇവരുടെ ഭാവഭേദങ്ങൾ സ്റ്റിൽ ക്യാമറയിൽ പകർത്തിയത് ടൈം ലെയിൻഫോട്ടോഗ്രാഫി പുഷ്പദാസാണ്.ക്യാമറ അസിസ്റ്റൻറ് അശനു. മോഡലുകളെ അണിയിച്ചൊരുക്കിയത് മെയ്ക്കപ്പ് ആർട്ടിസ്റ്റ് ഷൈനി ജിശാന്ത്.