പട്ടാമ്പിയിൽ കണ്ടെത്തിയ പൂമെരുവിനെ വനം വകുപ്പിന് കൈമാറി

വീരാവുണ്ണി മുളളത്ത്

പട്ടാമ്പി: പട്ടാമ്പിയിൽ ഇന്നലെ കണ്ടെത്തിയ പൂമെരുവിനെ വനം വകുപ്പിന് കൈമാറി പ്രശസ്ത പരിസ്ഥിതി സാമൂഹിക സാംസ്കാരിക പ്രവർത്തകൻ മോഹൻദാസ് ഇടിയത്ത്.
രാവിലെ നടക്കാനിറങ്ങിയ മോഹൻദാസ് പന്തക്കൽ പറമ്പിൽ എത്തിയപ്പോഴാണ് ഏതോ അജ്ഞാത ജീവിയുടെ ദയനീയ ശബ്ദം കേൾക്കുന്നത്. ശബ്ദം കേട്ട ഭാഗത്തേക്ക് എത്തിയപ്പോഴാണ് അതൊരു പൂമെരുഗാണെന്ന് മനസ്സിലാക്കിയത്. തന്നെ ആക്രമിക്കാൻ വരുന്ന കാക്കകളിൽ നിന്നും തെരുവു നായ്ക്കളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയായിരുന്നുവത്രേ അത് ദയനീയ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തത്. പൂവെരുകിനെ കണ്ടയുടൻ പ്രാഥമിക ശുശ്രൂഷകൾ നൽകുകയും തുടർന്ന് വെറ്ററിനറി സർജനെ കാണിച്ചു ചികിത്സ തേടുകയും ചെയ്തു. നിരവധി മാറാ വ്യാധികൾക്ക് ദിവ്യ ഔഷധം കൂടിയാണ് പൂവെരുകിന്റെ മെരുവിൻ പൂവ് എന്ന ഔഷധം മെന്ന് വനമിത്ര അവാർഡ് ജേതാവ് കൂടിയായ മോഹൻദാസ് സായാഹ്നം ലേഖകനോട് പറഞ്ഞു. തുടർന്ന് വിവരം അറിയിച്ചതനുസരിച്ച് വാടാനം കുർശ്ശി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.