യാത്രയയപ്പ് നൽകി

പട്ടാമ്പി : എൻ സി സി നിയമന കാലാവധി പൂർത്തിയാക്കി കാഷ്മീരിലേക്ക് സ്ഥലം മാറിപ്പോകുന്ന , ഒറ്റപ്പാലം 28 കേരള എൻ സി സി ബറ്റാലിയൻ ട്രൈനിംഗ് ജെ സി ഒ സുബേദാർ അജയ് കുമാറിന്, കേരള അസോസിയേറ്റ് എൻ സി സി ഓഫീസേഴ്സ് വെൽഫയർ അസോസിയേഷൻ ( കനോവ) 28 കേരള ബറ്റാലിയൻ യൂനിറ്റ് യാത്രയയപ്പ് നൽകി. കമാന്റിഗ് ഓഫീസർ കേണൽ ആഷിഷ് നോട്ടിയാൽ മെമന്റോ കൈമാറി. അസോസിയേറ്റ് എൻ സി സി ഓഫീസർമാരായ ക്യാപ്റ്റൻ ഡോ.പി.അബ്ദു , ലഫ്. ഹംസ, ഫസ്റ്റ് ഓഫീസർ സുബ്രമഹ്ണ്യൻ, സുബേദാർ മേജർ എസ് പ്രകാശം, സുബേദാർ ഗോപകുമാർ, ടൈസിംഗ് ക്ളർക്ക് ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.