പക്ഷികൾക്കും “കരുതൽ “

ഭൂമിയുടെ അവകാശികൾ മനുഷ്യനും, മൃഗങ്ങളും, പറവകളും, ഉരഗങ്ങളും, പ്രാണി വർഗ്ഗങ്ങളും ഒരുപോലെ. ഇവയെല്ലാം നിലനിൽപ്പിന് പരസ്പരം കടപ്പെട്ടിരിക്കുന്നു. വിശേഷബുദ്ധിയുള്ള മനുഷ്യൻ ബാക്കി ജീവജാലങ്ങൾക്കും രക്ഷകർത്താവും കൂടി ആണ്. വേനൽ കടുക്കുന്നു കുടിവെള്ളം സകല ജീവികൾക്കും കിട്ടാക്കനി ആവുന്നു. ഉൾവനങ്ങളിൽ വന്യമൃഗങ്ങൾക്ക് കുടിവെള്ള ലഭ്യത ഉറപ്പു വരുത്താൻ ഉതകുന്ന തരത്തിൽ താൽക്കാലിക തടയണകൾ നിർമിച്ചു കൊണ്ട് തുടക്കം കുറിച്ച കാട്ടുതീ പ്രതിരോധ WhatsApp കൂട്ടായ്മ ഇപ്പൊൾ നാട്ടിലുള്ള പക്ഷികൾക്ക് കുടിവെള്ളമൊരുക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനം മുഴുവനും എല്ലാ ജില്ലകളിലെയും കാട്ടുതീ പ്രതിരോധ കൂട്ടായ്മകളും, വിവിധ സംഘടനകളുടെയും സഹകരണത്തിൽ കരുതൽ എന്ന പേരിൽ നടത്തുന്ന ഈ ഉദ്യമത്തിൻ്റെ സംസ്ഥാനതല ഉൽഘാടനം പാലക്കാട് മേഴ്സി കോളജ് അധികൃതരും സുവോളജി വിദ്യാർത്ഥികളും ചേർന്ന് കോളജ് ക്യാംപസിൽ കിളികൾക്കായി കുടിവെള്ളം ഒരുക്കികൊണ്ട് നടത്തപ്പെടുന്നു. മാർച്ച് 28 ന് രാവിലെ 10 മണിക്ക് കോളജ് അങ്കണത്തിൽ വെച്ച്, പ്രിൻസിപ്പൽ Dr. (Sr.) Gisala George അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വെച്ച് വാളയാർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ. Ashique ഉൽഘാടനം ചെയ്യും. KPWG (കാട്ടുതീ പ്രതിരോധ വാട്ട്സ്ആപ് ഗ്രൂപ്പ്) സ്റ്റേറ്റ് കോഡിനേറ്റർ ശ്രീ. രതീഷ് സൈലൻ്റ് വാലി, മുഖ്യ പ്രഭാഷണം നടത്തും. സിനിമാ താരം ശ്രീ. സഞ്ജു ദാസ് ആദ്യ കുടിവെള്ള തട്ട് സ്ഥാപിച്ചു ആശംസകൾ അറിയിച്ചു തുടക്കം കുറിക്കും. ചടങ്ങിൽ മലയാള മനോരമ ചീഫ് റിപ്പോർട്ടർ ശ്രീ. രമേശ് എഴുത്തച്ഛൻ, ട്രോമ കെയർ പാലക്കാട് ജില്ലാ പ്രസിഡൻ്റ് ശ്രീ ഉണ്ണി വരദം എന്നിവർ ആശംസാ പ്രസംഗം നടത്തും. തുടർന്ന് ക്യാമ്പസ്സിൽ കുടിവെള്ള തട്ടുകൾ സ്ഥാപിക്കും, ചടങ്ങിൽ തട്ടുകളുടെ തുടർപരിപാലനം, വെള്ളം നിറക്കൽ എന്നിവ സ്വമേധയാ ഏറ്റെടുത്ത മേഴ്സി കോളജ് വിദ്യാർഥികൾക്കും പ്രത്യേകിച്ചും സുവോളജി വിഭാഗത്തിനും അഭിനന്ദനം അർപ്പിക്കും. ചങ്ങിനോടനുബന്ധിച്ച്, ഇന്ന് പ്രകൃതിയിൽ അന്യം നിന്നുപോകുന്നതും, നിലനിൽക്കുന്നതുമായ വിവിധ ഇനം പക്ഷികളുടെ വൈവിധ്യമാർന്ന ഫോട്ടോ പ്രദർശനം ശ്രീ. അനൂപിൻ്റെ നേതൃത്വത്തിൽ നിരവധി ഫോട്ടോഗ്രാഫർ ചേർന്ന് ഒരുക്കുന്നു, പ്രദർശനം തികച്ചും സൗജന്യമായിരിക്കും.

എല്ലാ ജില്ലകളിലും ഗ്രൂപ്പ് അഡ്മിൻമാരും അംഗങ്ങളും ചേർന്ന് സാധിക്കുന്നിടത്തോളം പൊതു ജന സഹകരണത്തോടെ പക്ഷികൾക്ക് കുടിവെള്ളത്തട്ട് ഒരുക്കാനും തുടർ പരിപാലനത്തിനും അവസരം ഒരുക്കാനും ശ്രമിക്കണം. സ്കൂൾ, കോളജ്, പ്രകൃതി സംഘടനകൾ, അങ്ങനെ എല്ലാവരും ആയും ബന്ധപ്പെട്ട് ശ്രമിക്കുമല്ലോ…

എന്ന്,
രതീഷ് സൈലൻ്റ് വാലി,
കാട്ടുതീ പ്രതിരോധം ഗ്രൂപ്പ്
സ്റ്റേറ്റ് കോഡിനേറ്റർ.