രക്ഷാപ്രവർത്തന സഹായ ബോട്ട് കൈമാറി മാതൃകയായി സിനിമ പ്രവർത്തകർ

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ ചിത്രീകരണത്തോടെ അനുബന്ധിച്ച് , ജില്ലയിലെ സന്നദ്ധ പ്രവർത്തകർക്കായി രക്ഷാപ്രവർത്തന സഹായ ബോട്ട് കൈമാറി.
കൽപാത്തി പുഴയുടെ പരിസരത്ത് നടന്ന ചടങ്ങിൽ വി കെ ശ്രീകണ്ഠൻ എം പി മുഖ്യാതിഥിയായിരുന്നു. ട്രോമാകെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്….പാലക്കാട് ജില്ലാ പ്രസിഡണ്ട് ഉണ്ണി വരദം അധ്യക്ഷത വഹിച്ചു, പാലക്കാട് ജില്ല ഫയർ സ്റ്റേഷൻ ഓഫീസർ ജോബി ജേക്കബ് സംസാരിച്ചു. വാർഡ് മെമ്പർ സുഭാഷ്. IAG മെമ്പർ മുസ്തഫ,പ്രേം സുന്ദർ, ശിഹാബ് എന്നിവർ ആശംസ അറിയിച്ചു സെക്രട്ടറി സന്ദീപ് നന്ദി പറഞ്ഞു.

ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് സെറ്റ് ഇട്ട്, അവസാനം അത് നശിപ്പിച്ചു കളയുന്ന പ്രവണതയാണ് സാധാരണയായി കണ്ടുവരാറുള്ളത്, അതിൽ നിന്നും തികച്ചും വ്യത്യസ്തമായി ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന തരത്തിൽ ഒരു കർമ്മം ചെയ്യുന്ന സിനിമയുടെ അണിയറ പ്രവർത്തകരെ വി കെ ശ്രീകണ്ഠൻ എം പി പ്രത്ത്യേകം പ്രശംസിച്ചു.

ഈ സിനിമയിലെ ഒരു രംഗത്തിൽ ഇതുപോലൊരു നന്മ ചെയ്യുന്ന രംഗമുണ്ട്. ഈയൊരു രംഗം ആർട്ട് വർക്ക് ചെയ്യാതെ, ജീവൻ രക്ഷിക്കാൻ ഉപയോഗകരമായേക്കാവുന്ന ആ ബോട്ട് യാഥാർത്ഥ്യത്തിൽ പാലക്കാട് ജില്ലയിലെ ഡിസാസ്റ്റർ മാനേജ്മെന്റ്മായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറുവാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു .ബോട്ട് പാലക്കാട് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസിൽ സൂക്ഷിക്കും. സിവിൽ ഡിഫെൻസ്ഗ്രൂപ്പിന്റെ അമ്പതോളം വോളന്റീർമാർ ചടങ്ങിൽ പങ്കെടുത്തു.

Sergent സാജു എസ് ദാസ് നായകനായി എത്തുന്ന ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, Guiness പക്രു, ഷാജു ശ്രീധർ, ശോബിക ബാബു, ലത ദാസ്, ദേവദത്തൻ തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും വേഷമിടുന്നു.