അപകടഭീഷണിയുമായ് പോസ്റ്റോഫീസിനു മുന്നിലെ ഉണക്കമരം

ഒലവക്കോട് :ഒലവക്കോട് എത്തുന്ന കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുംഭീഷണിയായി ഒലവക്കോട് ഹെഡ് പോസ്റ്റോഫീസിനു മുന്നിലെ ഉണക്കമരം.ഏതു നിമിഷവും ശിഖരങ്ങളോ, മരം മുഴുവനുമായോ നിലംപതിക്കാം.എം ഇ എസ് സ്കൂൾ, കോപ്പറേറ്റിവ് കോളേജ്, സർക്കാർ എൽ പി സ്കൂൾ, കെ എസ് ഇ ബി ഓഫീസ്
തുടങ്ങിയ സ്ഥാപനങ്ങളിലേക്കടക്കമുള്ളവരിൽ പലരും സെൻ്ററിൽ ബസ്സിറങ്ങിപോസ്റ്റാഫീസിനു മുന്നിലുള്ള ഫുട്പാത്തിലൂടെയാണ് നടന്നു പോകുന്നത്. ഒരു ചെരുപ്പുകുത്തിയും ഈ മരച്ചുവട്ടിൽ ഉണ്ടാവാറുണ്ട്. അപകടം സംഭവിച്ചാലേ അധികാരികളുടെ കണ്ണുതുറക്കുള്ളൂവെന്ന് പരിസരത്തെ കച്ചവടക്കാരും നാട്ടുകാരും ചോദിക്കുന്നു. മരംമുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.