നിയമം പാലിക്കാതെ സർവ്വീസ് നടത്തുന്ന ബസ്സുകളെ തടഞ്ഞ്, മുനിസിപ്പൽ ബസ് സ്റ്റാന്റിലേക്ക് കടത്തിവിട്ട് നാഷണൽ ജനതാദൾ

പാലക്കാട്: റീജിണൽ ട്രാൻസ്പോർട്ട് അതോററ്റിയുടെ ഉത്തരവുണ്ടായിട്ടും മുനിസിപ്പൽ ബസ് സ്റ്റാന്റിലേക്ക് സർവ്വീസ് നടത്താതെ പോകുന്ന ബസ്സുകളെ താരേക്കാട് ജംഗ്ഷനിൽ ബസ് തടഞ്ഞ്, ആർടിഒഉത്തരവിന്റെ പകർപ്പും, ഇനി നിയമം ലംഘിക്കരുതെന്ന താക്കീതും നൽകി നാഷണൽ ജനതാദൾ, പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ബസ് സ്റ്റാന്റിലേക്ക് കടത്തിവിട്ടു.
ആർ ടി എ ഉത്തരവു പ്രകാരം എല്ലാ ബസുകളും സ്റ്റാന്റിലേക്ക് എത്തി ചേരുമെന്ന് നാഷണൽ ജനതാദൾ ജില്ലാ സെക്രട്ടറി എം.എം വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.ജെ നൈനാൻ, മഹിളാ ജനത സംസ്ഥാന ജനറൽ സെക്രട്ടറി നൗഫിയാ നസീർ, യുവ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം കെ.സൂര്യരാജ്, കോങ്ങാട് മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, യുവജതാദൾ മണ്ഡലം പ്രസിഡന്റ് കെ.യു. ഇർഷാദ്, പാലക്കാട് മണ്ഡലം സെക്രട്ടറി ഫിറോസ് ചിറക്കാട്, നെന്മാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് പോത്തുണ്ടി, പ്രഭാകരൻ പുതുശ്ശേരി എന്നിവർ നേതൃത്വം നൽകി.