ജനതാദൾ സി പി എം സംഘർഷം നേതാക്കളുടെ അധികാര കസേര ഉറപ്പിക്കുവാനുള്ള തന്ത്രം: കെ എം ഹരിദാസ്

ചിറ്റൂർ: അണികളെ തമ്മിലടിപ്പിച്ച് പാർട്ടിയിലേയും ഭരണത്തിലേയും കസേര ഉറപ്പിക്കുവാനുള്ള സൂത്രമാണ് നേതാക്കൾ ചെയ്യുന്നതെന്ന് അണികൾ തിരിച്ചറിയണമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് മുന്നറിയിപ്പു നൽകി ബി ജെ പി ചിറ്റൂർ മണ്ഡലം പ്രസിഡണ്ട് എ ദണ്ഡപാണിയുടെ നേതൃത്വത്തിൽ നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം വണ്ടിത്താവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം മണ്ഡലം വൈസ് പ്രസിഡണ്ട് വി രമേഷ് അധ്യക്ഷത വഹിച്ചു.ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി എ കെ ഓമനക്കുട്ടൻ ,മണ്ഡലം പ്രസിഡണ്ട് ഭണ്ഡപാണി, ആർ സതീഷ്കുമാർ, ബി കണ്ണജോതി, എൻ സജീവൻ, സി ആർ ബാലസുബ്രഹ്മണ്യൻ, സാന്തൻ, രമേഷ്കുമാർ എന്നിവർ സംസാരിച്ചു.