പാലക്കാട്ട്കാവിൽപ്പാട് ശങ്കരോടത്ത് കാവ് ഭരണി വേല ഫെബ്രുവരി 25 ന് നടക്കും. വേലയോടനുബന്ധിച്ച് ശങ്കരോടത്ത് പുരസ്കാര വിതരണം നടത്തുമെന്ന് ശങ്കരോടത്ത് കോവിലകം മാനവേന്ദ്രവർമ്മ യോഗാതിരിപ്പാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് , പ്രളയം എന്നിവക്ക് ശേഷമാണ് ശങ്കരേടത്ത് ഭരണി വേല നടക്കുന്നത്. വാദ്യകുലോതുംഗ പുരസ്കാരം മട്ടന്നൂർ ശങ്കരൻ കുട്ടിക്കും, പൈതൃക രത്ന പുരസ്കാരം രമചന്ദ്രപുലർവർക്കും , നാട്യമകുട പുരസ്കാരം മേതിൽ ദേവികക്കുമാണ് നൽകുന്നത്. രാജ മുദ്ര ഫലകം പൊന്നാടയടങ്ങുന്നതുമാണ് പുരസ്കാരമെന്ന് മാനവേന്ദ്ര വർമ്മ യോഗാതിരിപ്പാടി പറഞ്ഞു. വേലകമ്മിറ്റി പ്രസിഡണ്ട് കളത്തിൽ ഗോപിനാഥൻ മേനോൻ , സുജീന്ദ്ര ശർമ്മൻ, MP നന്ദകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു