ബാങ്കുകളുടെ നിസഹകരണം വ്യവസായ മേഖലയെ തകർക്കുന്നു: ലഘു ഉദ്യോഗ് മണ്ഡൽ

പാലക്കാട്:വ്യവസായ സംരംഭങ്ങൾക്ക് വിഘാതമാവുന്നത് ബാങ്ക് കളുടെ നിഷേധതാമക നിലപാടാണെന്ന് വ്യവസായ സംരഭകൂട്ടായ്മയായ ലഘു ഉദ്യോഗ് മണ്ഡൽ . ലോണെടുത്ത് ആരംഭിച്ച വ്യവസ്ഥായ സ്ഥാപനങ്ങൾ പൂട്ടി പോവേണ്ട അവസ്ഥയിലാണെന്നും ലഘു ഉദ്യോഗമണ്ഡൽ സംസ്ഥാന പാടേൺ T ചെന്താമരാക്ഷൻ. ചെറുകിട വ്യവസായ സ്ഥാപനങൾ തുടങ്ങാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്നത് അനുകൂല നിലപാടാണ്. എന്നാൽ ഇതിന് വിരുദ്ധമായ നിലപാടാണ് ബാങ്കുകൾ സ്വീകരിക്കുന്നത്. ഒന്നാം ഘട്ടം തുകയനുവദിക്കുന്ന ഖാങ്കുകൾ പിന്നീട് തുകയനുവദിക്കുന്നതിനും അനാവശ്യമായി ഈ ട് ആവശ്യപ്പെടുകയാണ്. ലോൺ അനുവദിച്ചാൽ തന്നെ കാലാവധിക്കു മുമ്പു തന്നെ തിരിച്ചടവിന് നിർബന്ധിക്കുകയാണ്. ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ തന്നെ ബാങ്ക് നിരാകരിക്കുകയാണ്. സിബൽ സംവിധാനത്തിലും കാലോചിതമായ നിലപാട് തുടരുകയാണ്. ബാങ്ക് കളുടെ നിഷേധാത്മക നിലപാട് മൂലം നിരവധി വ്യവസായ സ്ഥാപനങൾ പൂട്ടേണ്ട അവസ്ഥയിലാണ്. ബാങ്ക് കളുടെ നിരുത്തരവാദ സമീപനത്തിനെതിരെ ഫെബ്രുവരി 22 ന് ലീഡ് ബാങ്കിന് മുമ്പിൽ ധർണ്ണ സംഘടിപ്പിക്കുമെന്നും ചെന്താമരാക്ഷൻ പറഞ്ഞു. ജില്ല പ്രസിഡണ്ട് മോഹൻ രാജ് KP, ജനറൽ സെക്രട്ടറി പ്രശാന്ത് S മേനോൻ , സംഘടനാ ഭാരവാഹികളായ K സുരേഷ് ബാബു, . മുരളീധരൻ CP, ശിവദാസ് V എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു