നാഷണൽ എൻ.ജി.ഒ. കോൺഫഡറേഷൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

പാലക്കാട്.തദ്ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സർക്കാറിന്റെ വിവിധ വകുപ്പുകളിന്റെ കീഴിലും വരുന്ന ജനകിയ സമിതികളിൽ സന്നദ്ധ സംഘടന ഭാരവാഹികളെ ഉൾപ്പെടുത്തണമെന്ന് നാഷണൽ എൻ. ജി. ഒ കോൺഫഡറേഷൻ പാലക്കാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സന്നദ്ധ സംഘടന ഭാരവാഹികളെ ഉൾപ്പടുത്തണമെന്ന് നിലവിലുണ്ടെങ്കിലും അത് വിവിധ തലങ്ങളിൽ ഉൾപ്പെടുത്താതെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇക്കാരൃത്തിൽ ജില്ലാ കളക്ടർ ഇടപെട്ട് ഉൾപ്പെടുത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ അവശൃപ്പെട്ടു.

എം.കെ.ഗിരീഷ് കുമാർ (പ്രസി )

ആശുപത്രി വികസന സമിതികൾ, ആസൂത്രണ സമിതികൾ, വികസന സമിതികൾ തുടങ്ങിയ ജനകിയ കമ്മിറ്റികളിൽ ജില്ലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ഭാരവാഹികളെ ഉൾപ്പടുത്തുന്നതിന് ജില്ലാ കലക്ടർ നടപടികൾ സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. നാഷണൽ എൻ.ജി.ഒ. കോൺഫഡറേഷൻ സംസ്ഥാന കോർഡിനേറ്റർ അനന്തു കൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.എ.രാജേഷ്, പി.എസ്.നാരായണൻ, പി.കെ. കണ്ണദാസ്,ഇ.വി. കോമളം, പി.സതീഷ് കുമാർ, സി.എസ്. ദാസ്, എം. സന്തോഷ് കുമാർ, എന്നിവർ സംസാരിച്ചു.

പി.കെ. കണ്ണദാസ് (ജനറൽ സെക്ര)

പാലക്കാട് ജില്ലാ ഭാരവാഹികളായി എം.കെ.ഗിരീഷ് കുമാർ (പ്രസി ) , കെ.എ.രാജേഷ് , പി.എസ്. നാരായണൻ, സാഹിദ ഭാനു (വൈസ് പ്രസി), പി.കെ. കണ്ണദാസ് (ജനറൽ സെക്ര), സി.വാസുദേവൻ, ജോസ് ചാലക്കൽ, സി.വി.കോമളം, സി. വിനിത( സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായി പി.സതീഷ് കുമാർ, സി.എസ്. ദാസ് , കെ.ചന്ദ്രവല്ലി , എം.സന്തോഷ് കുമാർ, പി.ശശികുമാർ, ഇ.കെ.ബാലകൃഷ്ണൻ, എ.ബീന, ബേബി ഉണ്ണികൃഷ്ണൻ എന്നിവരെയും തെരഞ്ഞെടുത്തു.