വീരാവുണ്ണി മുളളത്ത്
പട്ടാമ്പി: കൂട്ടമായെത്തിയ മലമ്പാമ്പുകൾ നാട്ടുകാരിൽ ഭീതി പരത്തി. വിളയൂർ ചിറക്കൽ തോടിന് സമീപം താമസികുന്ന . ചിറക്കൽ രാമചന്ദ്രന്റെ വീട്ടു പറമ്പിൽ മാളത്തിനുള്ളിലായാണ് വൈകീട്ട് നാലു മണിയോടെവീട്ടുകാർ പാമ്പിനെ കണ്ടത് തുടർന്നു വനം വകുപ്പിന്റെ ലൈസൻസുള്ള പാമ്പ് പിടുത്തകാരനായ കൈപ്പുറം അബ്ബാസിനെ വിവരം അറിയിക്കുകയും അബ്ബാസെത്തി മാളം വെട്ടിപൊളിച്ചപ്പോഴാണ് അഞ്ച് മലമ്പാമ്പുകൾ ഒന്നിച്ച് കിടക്കുന്നത് കണ്ടത് തുടർന്ന് . സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വിനൂപിനെ അബ്ബാസ് വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദേശാനുസരണംഅഞ്ചിനെയും പിടികൂടി ഫോറസ്റ്റിന് കൈമാറുകയും ചെയ്തു.
പ്രളയ സമയത്ത് പുഴ വെള്ളത്തിലൂടെ എത്തിയതാവാൻ സാധ്യത എന്ന് വീട്ടുകാർ പറഞ്ഞു. പ്രളയ സമയത്ത് വെള്ളം കയറിയ ഭാഗമായിരുന്നു രാമചന്ദ്രന്റെ വീട്ടുപറമ്പും പരിസര പ്രദേശങ്ങളും.