പട്ടാമ്പി: കല്ലടത്തൂർ ഗോഖലെ ഗവ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ “അവിൽമരത്തണലിൽ” 1998 SSLC ബാച്ച് സ്കൂളിന് നിർമ്മിച്ച് നൽകിയ ശുദ്ധീകരിച്ച കുടിവെള്ള യൂണിറ്റിന്റെ ഉദ്ഘാടനം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ നിർവഹിച്ചു. ലളിതമായ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ പി വി റഫീക്ക് അധ്യക്ഷത വഹിച്ചു. എസ് എം ഡി സി ചെയർമാൻ ജിതേന്ദ്രൻ, ഹയർ സെക്കന്ററി സീനിയർ അധ്യാപൻ മനോജ് എസ് കൃഷ്ണൻ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് അഞ്ജു എം എസ്, സ്റ്റാഫ് സെക്രട്ടറി ഇ വി പുഷ്പലത തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. 1998 എസ് എസ് എൽ സി ബാച്ചിലെ അംഗങ്ങളായ സുജിത്ത് വി വി സ്വാഗതവും ഉണ്ണികൃഷ്ണൻ എം കെ നന്ദിയും രേഖപ്പെടുത്തി. കുട്ടികളും സ്കൂളിലെ അധ്യാപകരും 1998എസ് എസ് എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.