സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശ്ശേരിയിൽ നടക്കും: മന്ത്രി എംബി രാജേഷ്

പട്ടാമ്പി: സംസ്ഥാന തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2023ലെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18,19 തീയതികളിൽ തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരിയിൽ നടത്താൻ തീരുമാനിച്ചു.
ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടക്കുക. തദ്ദേശ ദിനാഘോഷം ഫെബ്രുവരി 19ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരും ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കുമെന്നും കേരള തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രിയും തൃത്താല എംഎൽഎയുമായ എംബി രാജേഷ് അറിയിച്ചു.

advt