ആശ്രയ പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ സന്ദേശജാഥ പ്രയാണം നടത്തി.

പട്ടാമ്പി: പടിഞ്ഞാറങ്ങാടി ആശ്രയ പാലിയേറ്റീവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ഡേ അനുബന്ധിച്ച് ഇന്ന് സന്ദേശജാഥ പ്രയാണം നടത്തി. കുമരനല്ലൂരിൽ നിന്നും ആരംഭിച്ച പാലിയേറ്റീവ് സന്ദേശ പ്രചരണ ജാഥ കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ശറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ: കമറുദ്ദീൻ സ്വാഗതം പറഞ്ഞു. റഷീദ് മാസ്റ്റർ ആശംസയർപ്പിച്ചു. 80ഓളം എസ് ഐ പി യൂണിറ്റ് അംഗങ്ങളും വളണ്ടിയർമാരും പങ്കെടുത്തു. കുമരനല്ലൂർ, പടിഞ്ഞാറങ്ങാടി, കൂനംമൂച്ചി, കാഞ്ഞിരത്താണി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദേശജാഥ പ്രയാണം നടത്തി. സ്ട്രീറ്റ് കളക്ഷൻ, നോട്ടീസ് വിതരണം നടത്തി. ഉച്ചഭക്ഷണത്തോടെ അവസാനിച്ചു. സീനത്ത് നന്ദി പറഞ്ഞു.