മലമ്പുഴ:മലമ്പുഴ ഡാമിനടുത്തുള്ള ആൽമര സംരക്ഷണവുമായി (Fig tree Conservation – Protection) ബന്ധപ്പെട്ട് നേച്ചറൽഹി സ്റ്റ റിക്ലബ്ബ് ഓഫ് പാലക്കാടും ബയോഡവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റി അകത്തേത്തറയും സംയുക്തമായി നൽകിയ അപേക്ഷയുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സോഷ്യൽ ഫോറസ്റ്റ് ഡി എഫ് ഒ ‘സിബിൻ, റൈഞ്ച് ഓഫീസർമാരായ ശ്രീകുമാർ ,ഷെറീഫ് ,ബയോഡ വേഴ്സിറ്റി ജില്ലാ കോ-ഓർഡിനേറ്റർ സിമിമോൾ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ, പഞ്ചായത്ത്സെക്രട്ടറി പ്രവീൺ, ബി.എം സി മെമ്പർ ശ്രീകുമാർ, ബയോ ഡെവേഴ്സ് സിറ്റി മാനേജ്മെൻറ് കമ്മിറ്റി അകത്തേത്തറ മെമ്പർ അഡ്വ: ലിജോ പനങ്ങാടൻ, എൻ എച്ച്എസ് സി എക്സിക്യൂട്ടീവ് മെമ്പർ അൻവർഎന്നിവർ ഫീൽഡ് സന്ദർശനം നടത്തി. ആൽമരസംരക്ഷണത്തിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സംഘം പറഞ്ഞു.