ബിയര്‍ മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.

പാലക്കാട്‌: ബിയര്‍ മോഷ്ടിച്ച പാലക്കാട് സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.ടി പ്രിജുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു.

ബ്രൂവറിയില്‍ നിന്നും ആറ് കെയ്സ് ബിയര്‍ മോഷ്ടിച്ചതിനാണ് നടപടി കൈക്കൊണ്ടത്. ഇന്റലിജന്‍സ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഞ്ചിക്കേ‍ാട് മേഖലയിലെ ബ്രൂവറിയിലെത്തി സംഭവം നടന്ന ദിവസം സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരന്റെ മെ‍ാഴിയെടുത്തിരുന്നു. ഇത്തരത്തില്‍ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്.

യൂണിഫേ‍ാമിലുള്ള ഉദ്യേ‍ാഗസ്ഥന്‍ പല തവണ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ബിയര്‍ കെയ്സുകള്‍ നല്‍കിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരന്റെ മെ‍ാഴി. എക്സൈസ് കമ്മിഷണര്‍ എസ്. ആനന്ദകൃഷ്ണന്റെ നിര്‍ദേശമനുസരിച്ച്‌ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും സംഘം പരിശേ‍ാധിച്ചു. ബിയര്‍ നിര്‍‌മിക്കുന്ന സംസ്ഥാനത്തെ നാലു ബ്രൂവറികളില്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതില്‍ നിന്നാണ് ഉദ്യേ‍ാഗസ്ഥന്റെ ബിയര്‍ മോഷണം.

advt