കൊല്ലങ്കോട് : കൊല്ലങ്കോട്ബ്ലോക്കിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലെ മാവ് കർഷകരുമായി കൃഷി വിദഗ്ധർ നടത്തിയ മുഖാമുഖം പരിപാടിയിലാണ് മാവ് കർഷകരെ ദുരിതത്തിലാക്കിയ ഇലപ്പേനി നെ ചെറുക്കുവാൻ പഠനം നടത്തി വരുന്നതായി പട്ടാമ്പിയിൽ നിന്നും എത്തിയ വിദഗ്ധർ പറഞ്ഞു. വർഷത്തിൽ 700 കോടിയിലധികം വരുമാനം ഉണ്ടാക്കുന്ന മുതലമട മേഖലയിലെ മാവ് കൃഷിയിൽ കലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാവുന്ന ഇലപേൻ ഉൾപ്പെടെയുള്ള കീടങ്ങളുടെ ആക്രമണം തിരിച്ചടിയായി തുടരുകയാണ്. കാലാവസ്ഥയിൽ ഉണ്ടായ മാറ്റം മൂലം ഇന്ത്യയിൽ ആദ്യമായി വിളവെടുപ്പ് ഉണ്ടാവേണ്ട മുതലമടയിലെ മാങ്ങ ഇത്തവണ വൈകുകയും വിളവ് കുറയുകയും ഉണ്ടായി.മാവിന് ഉണ്ടാവുന്ന ഇല പേൻ ആക്രമണത്തിന് കൃത്യമായ കീടനാശിനി പ്രയോഗം അധികൃതരുടെ അറിവോടെ ചെയ്യണ മെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു. ഇല പേ നിൻ്റെ ആക്രമണ സ്വഭാവം ഓരോ വർഷവും വ്യത്യസ്ഥമാണെന്നും മൂന്നു വർഷം ഇതിൻ്റെ പഠനം നടത്തിയാൽ കൃത്യമായ ചെറുത്തുനിൽപ്പ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുമെന്ന് പട്ടാമ്പി കാർഷിക വിജ്ഞാൻ കേന്ദ്രയിലെ വിദഗ്ധർ പറഞ്ഞു. പ്രഫ. മൂസ , പ്രോഗ്രാം കോർഡിനേറ്റർ പട്ടാമ്പി കൃഷി വിജ്ഞാൻകേന്ദ്രയിലെ വി.സുമിയ്യ , മാലിനി നാലമുദ്ധീൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. കെ. ബാബു എം എൽ എ സംവാദം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ സി.അശ്വതി , പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബേബി സുധ ബിന്ദു, സ്മിത സാമുവൽ കെ.ജി.. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.