പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചു൦ പാലക്കാട് എക്സൈസ് സർക്കിളു൦ സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ, മൂന്നാം നമ്പ൪ പ്ളാറ്റ്ഫോമിൽ നിന്നാണ് 12 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. അസമിലെ സിൽച്ചറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന അരോണൈ എക്സ്പ്രസ്സ് പാലക്കാട് റെയിൽവേ മൂന്നാം നമ്പ൪ പ്ളാറ്റ്ഫോമിൽ വന്നുപോയതിന് ശേഷമാണ് ഉടമസ്ഥനില്ലാത്ത രണ്ട് ബാഗുകളിലായി കഞ്ചാവ് കണ്ടെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ 6 ലക്ഷത്തോളം രൂപ വില വരും. കഞ്ചാവ് കടത്തിയവരെ പിടികൂടുവാൻ എക്സൈസ് അന്വേഷണം ആരംഭിച്ചു. പുതുവ൪ഷാഘോഷങ്ങളോടനുബന്ധിച്ച് ട്രെയി൯ മാ൪ഗ്ഗമുള്ള ലഹരിക്കടത്ത് തടയുന്നതിനായി വണ്ടികളിലു൦ സ്റ്റേഷനുകളിലും വരും ദിനങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪ പി എഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ അനിൽകുമാ൪ നായർ അറിയിച്ചു.
ആ൪പിഎഫ് സിഐ എ൯.കേശവദാസ്, എഎസ്ഐമാരായ സജു.കെ, എസ്.എ൦.രവി, കോൺസ്റ്റബിൾ പി.പി.അബ്ദുൾ സത്താ൪, എക്സൈസ് പ്രിവന്റീവ് ഓഫീസ൪മാരായ പ്രസാദ്.കെ, സന്തോഷ്.കെ.എ൯, സിവിൽ എക്സൈസ് ഓഫീസ൪മാരായ അഭിലാഷ്.കെ, പ്രദീപ്.എസ് എന്നിവരടങ്ങിയ പ്രത്യേക സ൦ഘമാണ് ഇന്ന് നടന്ന പരിശോധനയിൽ പങ്കെടുത്തത്.