മണി കുളങ്ങരയ്ക്ക് യാത്രയയപ്പ് നൽകി.

ദീർഘകാലത്തെ മികവാർന്ന സേവനത്തിന് ശേഷം മാറ്റം ലഭിച്ച് കൽപ്പാത്തിസെക്ഷനിലേക്ക് പോകുന്ന ഓവർസിയർ മണി കുളങ്ങരക്ക് സഹപ്രവർത്തകരുടെയും ഓഫീസർമാരുടെയും നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.

അസിസ്റ്റന്റ് എൻഞ്ചിനീയർ ശ്രീ.കെ. പരമേശ്വരൻ യോഗം ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കു വേണ്ടിയുള്ള ഉപകാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു.
മലമ്പുഴ സെക്ഷൻ ഓഫീസിൽ വെച്ചു നടന്ന പരിപാടിയിൽ സബ്ബ് എൻഞ്ചിനീയർ
എസ്. നൗഷാദ് അദ്ധ്യക്ഷം വഹിച്ചു. സബ്ബ് എൻഞ്ചിനീയർ ശ്രീ. സുനിൽകുമാർ . ബി, ഓവർസിയർമാരായ സർവ്വശ്രീ പി.കൃഷ്ണദാസ്, മുരുകദാസ് സി.ആർ, സതീഷ് കുമാർ പി.എം, ലൈൻമാൻമാരായ സർവ്വശ്രീ. ശ്രീകുമാർ. കെ, കാസിം, സുരേഷ്,സതീഷ്, ഷാജു, ഇലവർക്കർ പ്രസാദ് എന്നിവർ സംസാരിച്ചു. മണി കുളങ്ങര യാത്രയയപ്പിന് നന്ദി പറഞ്ഞു. വൈദ്യുതി ഉപയോക്തകളുമായി അടുത്ത സൗഹൃദം പുലർത്തി പോകുന്ന വ്യക്തിയും ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ വ്യക്ഷങ്ങൾ നട്ടു പരിപാലിക്കുന്ന വ്യക്തിയുംമാണ്. കറന്റ് ആപ്പീസ് എന്ന ഗ്രൂപ്പിലൂടെ വൈദ്യുതി ബോർഡിന്റെ വിവിധ അറിയിപ്പുകളും, വൈദ്യുതി ഉപകരണങ്ങളെ കുറിച്ച് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രാഥമിക വിവരങ്ങ ളും, പാലിക്കേണ്ട സുരക്ഷ നടപടികളെ കുറിച്ചും പൊതുജനങ്ങൾക്കിടയിൽ അവബോധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.