യൂത്ത് ഫ്രണ്ട് (എം) പാലക്കാട് ജില്ലാ പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും


—- ബിജു പുഴക്കൽ —
പാലക്കാട്. കേരള യൂത്ത് ഫ്രണ്ട് (എം) പാലക്കാട് ജില്ല പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും കെ.എം.മാണി നഗറിൽ ( ഹോട്ടൽ ഇന്ദ്രപ്രസ്ഥ ) നടന്നു. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും ട്രാക്കോ കേബിൾസ് ചെയർമാനുമായ അഡ്വക്കേറ്റ് അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് സന്തോഷ് അറക്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്(എം) പാർട്ടിയുടെ യുവജന വിഭാഗമായ കേരള യൂത്ത് ഫ്രണ്ട് (എം) പാലക്കാട് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. യൂത്ത് ഫ്രണ്ട് (എം) ജില്ല പ്രസിഡണ്ടായി ജോഷ്വാ രാജു തെരഞ്ഞെടുക്കപ്പെട്ടു. കെ. ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡണ്ട്), ജെയിംസ് ജോർജ് ( ഓഫീസ് ചാർജ്) , അഡ്വക്കേറ്റ്. ഷിബിൻ ജോസഫ്, എം, മഹേഷ്, ജോർജ് വിൻസെന്റ് (ജില്ലാ ജനറൽ സെക്രട്ടറിമാർ), ഷൈജു ചിറയിൽ (ട്രഷർ), അജി ഫ്രാൻസിസ്, ടിബിൻ വർഗീസ്, ( സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ) എന്നിവരെയും തെരഞ്ഞെടുത്തു. പരിപാടിയിൽ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അഡ്വ കെ കുശലാകുമാർ ആമുഖപ്രസംഗം നടത്തി. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് റോണി മാത്യു സംഘടനാ കാര്യങ്ങൾ വിശദികരിച്ചു, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പറുമായ അഡ്വക്കേറ്റ്.ജോസ് ജോസഫ് ,യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സിറിയക്ക് ചാഴിക്കാടൻ, റോണി വലിയപറമ്പിൽ, അഡ്വ ശരത് ജോസ് , സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ സാജൻ തൊടുക ( യൂത്ത് ഫ്രണ്ട് സംസ്ഥാന ചാർജ്), കെ.എം.വർഗീസ് , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി പാണു ച്ചിറ എന്നിവർ പ്രസംഗിച്ചു.

advt