കുടിവെള്ളം തടസ്സപ്പെട്ടു: കൗൺസിലർ വെള്ളമെത്തിച്ചു

പാലക്കാട്:പാലക്കാട് നഗരസഭ പതിനഞ്ചാം വാർഡ് പ്രദേശത്ത് 48 മണിക്കുളധികം കുടിവെള്ള വിതരണം തടസ്സപ്പെട്ടു. മലമ്പുഴ പമ്പിങ് സ്റ്റേഷനിലെ പ്രശ്നവും, ശേഖരീപുരം ഭാഗത്ത്‌ പൈപ്പ് പൊട്ടിയതും ആണ് പ്രശ്നം രൂക്ഷമാക്കിയത് . പ്രശ്നം റിപ്പോർട്ട്‌ ചെയ്യാൻ ജലവിതരണത്തിന്റെ ചുമതലയുള്ള എ.ഇ.യെ ജന പ്രതിനിധികൾ വിളിച്ചിട്ട് പോലും ഫോൺ എടുക്കാത്തത് പ്രശ്നപരിഹാരത്തിന് കലാതാമസമുണ്ടാക്കി. നഗരസഭ കൗൺസിലരുടെ നേതൃത്വത്തിൽ ഈ മേഖലയിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം വിതരണം ചെയ്തു താത്കാലികമായി പ്രശ്നം പരിഹരിച്ചതായി പതിനഞ്ചാം വാർഡ് കൗൺസിലർ ശശികുമാർ. എം. അറിയിച്ചു.