യു.എ.ഇ: വടുക സമുദായ സാംസ്കാരിക സമിതി യു.എ.ഇ. യൂണിന്റെ പത്താം വാർഷികവും കുടുംബസംഗമവും ദുബായ് ഖിസൈസിലെ കാലിക്കറ്റ് ഹൗസ് റെസ്റ്റോറന്റിൽ നടന്നു. യൂണിറ്റ് പ്രസിഡൻറ് രാജു എരിമയൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷാർജ യൂണിറ്റ് സെക്രട്ടറി ഗണേശ് കടുക്കാംകുന്നം സ്വാഗതം പറഞ്ഞു. മുൻവർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ട് ഗോപി ആലത്തൂരു o സാമ്പത്തിക റിപ്പോർട്ട് ബാലകൃഷ്ണൻ തേനൂരും അവതരിപ്പിച്ചു. യു.എ.ഇ.യൂണിറ്റിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയ പാലക്കാട് എം.പി. വി.കെ.ശ്രീകണ്ഠനുംഏബൽ വിസാക് ഇന്ത്യ പ്രൈ ലിമിറ്റഡ് (ഫോർച്യൂൺ ഗ്രൂപ്പ്) ചെയർമാനും പ്രവാസി സംഘം പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റും മനുഷ്യാവകാശ പ്രവർത്തകനുമായ ഐസക് വർഗീസും മുഖ്യാതിഥികളായി പങ്കെടുത്തു.
വി.എസ്.എസ്.എസ്. ന്റെ പ്രത്യേക ക്ഷണപ്രകാരം വിശിഷ്ടാതിഥിയായി എത്തിയ ഐസക്ക് വർഗ്ഗീസിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് മൊമൻ്റോ നൽകി ആദരിച്ചു. വി.എസ്.എസ്.എസ്. ന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എപ്പോഴും കൂടെ ഉണ്ടാകും എന്ന് അദ്ദേഹം ഉറപ്പു നൽകി. അബുദാബി യൂണിറ്റ് സെക്രട്ടറി സുനു കൊട്ടോട്
യൂണിറ്റ് ജോ.സെക്രട്ടറി രമേഷ് കഞ്ചിക്കോട് എന്നിവർ ആശംസാ പ്രസംഗം നടത്തി. വി.എസ്.എസ്.എസ്. കേന്ദ്രകമ്മറ്റിയുടെ സന്ദേശം യൂണിറ്റ് മെമ്പർമാർക്കായി വായിച്ചുകേൾപ്പിക്കുകയും ചെയ്തു. “മുന്നോക്കക്കാരിൽ പിന്നോക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവണം നടപ്പിലാക്കാം എന്ന സുപ്രിം കോടതി വിധി നടപ്പിലാക്കാൻ മത്സരിക്കുന്ന, സംവരണ തത്വങ്ങൾ കാറ്റിൽപറത്തി തങ്ങൾക്ക് തോന്നുന്നപോലെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വി.എസ്.എസ്.എസ് നെ പ്പോലുള്ള അസംഘടിതരായ സമൂഹങ്ങളെ ( എം ബിസിഎഫ്) അവഗണിക്കുകയും ചെയ്യുന്ന നയങ്ങൾക്കെതിരെ വടുക സമുദായ സാംസ്കാരിക സമിതി യു.എ.ഇ. യൂണിറ്റ് അതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു” എന്ന പ്രമേയവും പാസ്സാക്കി.
നീണ്ട15 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ മുതിർന്ന മെമ്പറെ യൂണിറ്റ് പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും മെമ്പർമാർക്ക് വാർഷിക സമ്മാന വിതരണവും ഉണ്ടായി. അടുത്ത വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെയും യോഗത്തിൽ തെരഞ്ഞെടുത്തു.