സെൽഫി എടുക്കാം ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേരാം

കൽപ്പാത്തി രഥോത്സവത്തിന് ആദ്യമായി പാലക്കാട് ജില്ലാ പോലീസും ടൗൺ നോർത്ത് ജനമൈത്രി പോലീസും അവയർനസ് സ്റ്റാളും സെൽഫി പോയിന്റും ഒരുക്കി യോദ്ധാവ് പ്രോജക്റ്റിന്റെ ഭാഗമായി ലഹരിക്കെതിരെ ഒരുമിക്കാം ട്രോമകെയർ സൊസൈറ്റിയുടെ സഹകരണത്തോടുകൂടി ട്രാഫിക് ബോധവൽക്കരണം റോഡ് സുരക്ഷ എന്നിവയും. ഒരുക്കിയിട്ടുണ്ട് എ എസ് പി ഷാഹുൽഹമീദ്. എ,ഐപിഎസ് അധ്യക്ഷതയിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി R വിശ്വനാഥ് ഐപിഎസ് അവർകൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ട്രോമാകെയർ സൊസൈറ്റി ജില്ലാ പ്രസിഡണ്ട് ഉണ്ണി വരദം . ജെസി ഐ ഫൗണ്ടേഷൻ പ്രസിഡണ്ട് പാലക്കാട് സെൻട്രൽ ഗണേഷ് അയ്യർ ,സെക്രട്ടറി ഗിരീഷ് ജയറാം, ഇൻസ്പെക്ടർ ഓഫ് പോലീസ് സുജിത്ത് കുമാർ. ആർ, സബ് ഇൻസ്പെക്ടർ സി. കെ.രാജേഷ് , ജനമൈത്രി ബീറ്റ് ഓഫീസർമാരായ മുഹമ്മദ് ലത്തീഫ്.ഐ, ശിവകുമാർ. പി എന്നിവർ ആശംസ അർപ്പിച്ചു.