പട്ടാമ്പി: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കുമരനെല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉപജില്ലാ കായിക മേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും, യു.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പും, തണ്ണീർക്കോട് യു.പി സ്കൂളുമായി പങ്കിടുകയും, എൽ.പി കിഡ്ഡീസ്, എൽ.പി കിഡ്ഡിസ് ഗേൾസ് എന്നീ വിഭാഗങ്ങളിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും നേടി ഞാങ്ങാട്ടിരി യു.പി. സ്കൂൾ ചാമ്പ്യൻന്മാരായി. ഫാത്തിമ ഹിബക്ക് വ്യക്തിഗത ചാമ്പ്യൻഷിപ്പും ലഭിച്ചു.