വീരാവുണ്ണി മുളളത്ത്
പട്ടാമ്പി: മൂന്ന് നായ്ക്കളും ഒരു പൂച്ചയും മാത്രം ഒരു വെള്ളമില്ലാത്ത കിണറ്റിൽ ഒരുമിച്ചു താമസിക്കുന്ന അപൂർവ കാഴ്ച. പട്ടാമ്പി കരിങ്ങനാട് പൂക്കോട്ടും പാടത്ത് താമസിക്കുന്ന . പൂക്കേടത്ത് ശാന്തയുടെ വീട്ടിലെ കിണറ്റിലാണ് – (11-11-2022) വെള്ളിയാഴ്ച രാവിലെ 7 മണിയോടെ വീട്ടുകാർ മൂന്നു നായകളും ഒരു പൂച്ചയും ഒരുമിച്ച് അകപ്പെട്ട നിലയിൽ വീട്ടുകാർ കണ്ടത്. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച വീട്ടുകാർ പരിസര വാസികളായ പലരോടും ഈ ജീവികളെ രക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും കിണറ്റിൽ ഇറങ്ങാൻ ധൈര്യം കാണിച്ചില്ല. തുടർന്ന് വീട്ടുകാർ വാർഡ് മെമ്പർ ചൈതന്യയെ വിവരമറിയിക്കുകയും മെമ്പർ സ്നൈക് & അനിമൽ റസ്ക്യൂവറായ കൈപ്പുറം അബ്ബാസിനെ വിളിക്കുകയും ചെയ്തു. അരമണിക്കൂറിനകം അബ്ബാസ് സ്ഥലത്തെത്തി. കിണറിന്റെ ചുറ്റിലും അടിഭാഗത്തും കരിങ്കൽ ആയിരുന്നത് കൊണ്ട് ആണത്രേ എല്ലാവരും കിണറ്റിൻ എറങ്ങാൻ പേടിച്ചത്. പത്ത് കോൽ താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി അതി സാഹസികമായി അബ്ബാസ് മൂന്നു നായകളെയും പൂച്ചയെയും സുരക്ഷിതമായി കരക്കെത്തിച്ചു. മൂന്ന് നായ്ക്കളും പൂച്ചയും എപ്പോഴാണ് കിണറ്റിൽ ചാടിയതെന്ന് വീട്ടുകാർക്കൊ പരിസര വാസികൾക്കൊ യാതൊരു അറിവും ഇല്ലത്രെ. ഏതായാലും കിണറ്റിൽ വെള്ളമില്ലാത്തതിനാൽ ജീവികൾ അപകടം സംഭവിക്കാതെ രക്ഷപ്പെട്ടു.