ക്ലീൻ കേരള കമ്പനി ജില്ലാതല ഉദ്ഘാടനം ചെയ്തു

മലമ്പുഴ:സംസ്ഥാന സർക്കാരിന്റെ   “സമ്പൂർണ്ണ ശുചിത്വ  കേരളം” എന്ന  ലക്ഷ്യം കൈവരിക്കുന്നതിലേക്കായി ക്ലീൻ കേരള കമ്പനി  “ക്ലീൻ കേരള”  പ്രവർത്തനം ഊർജ്ജിതമാക്കുന്നു. വിവിധ തദ്ദേശസ്ഥാപനങ്ങൾ സന്ദർശിച്ച് അജൈവ പാഴ് വസ്തുക്കളുടെ ശേഖരണത്തിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നടപടികൾ കാണുന്നതോടൊപ്പം മാലിന്യങ്ങൾ ഉറവിടത്തിൽ തരം തിരിക്കൽ   പൂർണ്ണമായും ഉറപ്പ് വരുത്തുന്നതോടൊപ്പം മിനി എം.സി.എഫ്.. എം.സി.എഫ് കേന്ദ്രങ്ങളിലെ തരം തിരിക്കൽ മെച്ചപ്പെടുത്തി പുന: ചംക്രമണവും പുനരുപയോഗവും സാധ്യമാവാതെ കൈയ്യൊഴിയപ്പെടുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറയ്ക്കത്തക്കവണ്ണം മാലിന്യങ്ങൾ  തരംതിരിക്കൽ കാര്യക്ഷമമാക്കുക, യൂസർ ഫീ പിരിച്ചെടുക്കൽ പൂർണ്ണമാക്കുക എന്നിവ നടപ്പിൽ വരുത്താൻ ആവശ്യമായ പരിശീലനങ്ങളും ബോധവൽക്കരണം നടത്തുക തുടങ്ങിയ അടിസ്ഥാനപ്രവർത്തനങ്ങൾക്ക് പാലക്കാട് ജില്ലയിൽ  ശക്തമായ  പ്രവർത്തനത്തിന് തുടക്കമായി . മലമ്പുഴ ഗ്രാമ പഞ്ചായത്തിലെ എം.സി.എഫ്. ൽ  ബോധവൽക്കരണ ക്ലാസ്റ്റും മാലിന്യങ്ങൾ തരം തിരിക്കൽ പരിശീലനവും നടത്തിയാണ് ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചത്.. ക്ലീൻ കേരള കമ്പനി പാലക്കാട് ജില്ലാ മാനേജർ  ആദർശ് ആർ . നായർ ഉദ്ഘാടനം നിർവ്വഹിച്ചു.. ഹരിത കർമ്മസേന കൺസോർഷ്യം സെക്രട്ടറി ഹസീന . എ. അദ്ധ്യക്ഷത വഹിച്ചു.ജില്ലാ റിസോഴ്സ്  പേഴ്സൺ പി.വി. സഹദേവൻ, ടെക്നിക്കൽ അസിസ്റ്റന്റ് ശ്രീജിത്ത് ബാബു എന്നിവർ ക്ലാസ്സെടുത്തു. ഹരിത കർമ്മ സേന കൺസോർഷ്യം ട്രഷറർ സരിത. കെ.  പ്രസംഗിച്ചു.