കെ എസ് ആർ ടി സി റൂട്ടുകൾ സ്വകാര്യ കുത്തകകൾക്ക് നൽകാനുള്ള ഇടതു സർക്കാർ നീക്കം ചെറുക്കും : കെ എസ് ടി എംപ്ലോയീസ് സംഘ് .

കെ എസ് ആർ ടി സി യുടെ കുത്തകയായ 140 കിലോമീറ്ററിനു മുകളിലുള്ള ദേശസാൽകൃത റൂട്ടുകൾ സ്വകാര്യമേഖലക്ക് നൽകുന്ന ഇടതു നയം കെ എസ് ആർ ടി സി യെ തകർത്ത് പൊതുഗതാഗതം സ്വകാര്യ മേഖലക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും കെ എസ് ടി എംപ്ലോയീസ് സംഘ് ജില്ലാ വർക്കിംഗ് പ്രസിഡൻറ് കെ.സുരേഷ് കൃഷ്ണൻ പറഞ്ഞു. നവംബർ 10, 11 തിയതികളിൽ തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനത്തോടനുബന്ധിച്ച്പാലക്കാട് ഡിപ്പോയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡൻറ് കെ.പി.രാധാകൃഷ്ണൻ പതാക ഉയർത്തി. ജില്ലാ ജോ.സെക്രട്ടറി എം.കണ്ണൻ, യൂണിറ്റ് ഭാരവാഹികളായ എൽ. മുരുകേശൻ , സി.രാജഗോപാൽ, സി.കെ.സുകുമാരൻ, നാഗനന്ദകുമാർ എന്നിവർ സംസാരിച്ചു.