സംവരണം ഏർപ്പെടുത്തണം

പാലക്കാട്:പാരമ്പര്യ ശാന്തിവൃത്തി നടത്തിവന്ന കുളങ്കര നായൻമാരുടെ തൊഴിൽ നിഷേധിക്കപ്പെടുന്ന സ്ഥിതിക്ക് മാറ്റമുണ്ടാവണമെന്ന് കുളങ്കര നായർ സേവന സമാജം, അതിവ ന്യൂനപക്ഷമെന്ന നിലക്ക് ക്ഷേത്രങ്ങളിലും സർക്കാർ മേഖലയിലും സംവരണം ഏർപ്പെടുത്തണമെന്നും കുളങ്കര നായർ സേവന സമാജം സെക്രട്ടറി കെ.ശ്രീവത്സൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആയിരത്തിൽ താഴെ അംഗസംഖ്യയുളള അതീവ ന്യൂനപക്ഷമാണ് കുളങ്കര നായർ സമുദായം. ഭൂപരിഷ്കരണത്തിന് ശേഷം ഭദ്രകാളി ദേവ സ്ഥലങ്ങളിലെ ശാന്തി വൃത്തിയായിരുന്നു ഉപജീവനമാർഗ്ഗം. ക്ഷേത്രങ്ങൾ എച്ച് ആർ& സി ഇ ക്ക് കീഴിൽ വരുകയും സമ്പത്ത് ബ്രാഹ്മണ ആധിപത്യം വർദ്ധിച്ചതും തൊഴിൽ നിഷേധിക്കപ്പെടുന്നതിന് കാരണമായി. ക്ഷേത്രങ്ങളിൽ രാഷ്ട്രീയ നേതൃത്വം ഇടപെട്ട് അനാവശ്യ നിയമനങ്ങൾ നടത്തിയതും ദേവപ്രശ്നത്തിന്റെ പേരിലും കുളങ്കര നായൻമാരെ ശാന്തി വൃത്തിയിൽ നിന്നും ഒഴിവാക്കുകയാണ്. പാലക്കാട് ജിലയിൽ 45 ലധികം പൂജാധികാരം ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 25 ൽ ദേവ സ്ഥലത്തു മാത്രമായി പൂജാധികാരം ചുരുങ്ങി. സമുദായത്തിന്റെ ദുരവസ്ഥ നിരവധി തവണ സർക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവസ്ഥക്ക് മാറ്റമില്ല. അവസ്ഥക്ക് മാറ്റമുണ്ടാവാൻ സമരമല്ലാതെ മറ്റ് മാർഗ്ഗമില്ലാത്ത അവസ്ഥയാണ്.  സമരങൾ ശക്തിപ്പെടുത്തുന്നതിന്റെ മുന്നോടിയായി നവബർ 5 ന് പുലാപറ്റ ശ്രീ ചെറുനാലിശ്ശേരി കാവിൽ കുടുംബ സംഗമം സംഘടിപ്പിക്കുമെന്നും കെ. ശ്രീവത്സൻ പറഞ്ഞു. പ്രസിഡണ്ട് കെ. രാജൻ . ജോയന്റ് സെക്രട്ടറി കെ. രവി , കെ. വേണുഗോപാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു