യുവക്ഷേത്ര കോളേജിൽ കേക്ക് മാരിനേഷൻ സംഘടിപ്പിച്ചു

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഹോട്ടൽ മാനേജ്മെൻറ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പാനിട്ടോണെ എന്ന കേക്ക് മാരിനേഷൻ കോയബത്തൂർ ഐ ടി സി ഹോട്ടൽസ് ജനറൽ മാനേജർ ശ്രീ.അയ്റിൻ ലൂയിസ് ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്തു. പ്രിൻസിപ്പാൾ ഡോ.ടോമി ആൻ്റണി അദ്ധ്യക്ഷനായിരുന്നു. ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയും കേക്ക് മിശ്രുതം ആശിർവദിക്കുകയും ചെയ്തു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ്ഓലിക്കൽ കൂനൽ ആശംസകളർപ്പിച്ചു.
അസി.പ്രൊഫ.ശ്രീ.രാമനുണ്ണി സി നായർ സ്വാഗതവും ഷെഫ് ശ്രീ.എം.ആർ.വിനോദ് രാഘവൻ നന്ദിയും പറഞ്ഞു.