പാലക്കാട്: നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ളൈൻഡ് കേരള ശാഖയുടെ നേതൃത്വത്തിൽ ലോക ഓഡിയോ നാടക ദിനാഘോഷം പാലക്കാട് ജില്ലാ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ചു. ഓഡിയോ നാടക മത്സര० എന്ന പുതിയ അനുഭവ० കാഴ്ചപരിമിതർക്കിടയിൽ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ളൈൻഡ് തുടർച്ചയായി രണ്ടാം തവണയാണ് ഓഡിയോ നാടക ദിനാഘോഷ० സ०ഘടിപ്പിക്കുന്നത്. എൻ എഫ് ബി സംസ്ഥാന പ്രസിഡണ്ട് വി. ജി. അ०ബുജാക്ഷൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിന് പാലക്കാട് എം. പി. ശ്രീ. ശ്രീകണ്ഠൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. എൻ എഫ് ബി ദേശീയ വൈസ് പ്രസിഡണ്ട് ശ്രീ. സി. സി. കാശിമണി മുഖ്യപ്രഭാഷണ० നടത്തി. കാഴ്ചപരിമിതർക്കായി നടത്തിയ ഓഡിയോ നാടക മത്സരത്തിൻറെ ഫലപ്രഖ്യാപനം പ്രിയ വെങ്കിടേഷ് നിർവ്വഹിച്ചു തുടർന്ന് സമ്മാനദാനവും നടത്തി. ജഡ്ജിംഗ് ജൂറി ചെയർമാൻ പരമേശ്വരൻ കുരിയാത്തി നാടകങ്ങളെ വിലയിരുത്തി സംസാരിച്ചു.
ശബ്ദചേതനയുടെ “മരുത്” എന്ന നാടകം മികച്ച ശബ്ദ നാടകമായു० സർഗ്ഗ० ക്രിയേഷൻസിൻറെ “സാത്താൻറെ സന്തതികൾ” മികച്ച രണ്ടാമത്തെ ശബ്ദനാടകമായു० തിരഞ്ഞെടുത്തു. കൂടാതെ ലിമേഷ് പി. എം, നിഥിൻ ജോയ്, ഫാത്തിമ വി. യു, ഹരിത തിലകൻ, അനൂപ് അബ്ദുൾഖാദർ, ഹർഷ രാഗേഷ്, അനിൽ പോതാവൂർ, ശ്രീജു കാഞ്ഞങ്ങാട് എന്നിവരെ വിജയികളായി തിരഞ്ഞെടുത്തു. എ എൻ. ഗോപകുമാർ, ദാസൻ കോങ്ങാട്, സതീഷ്കുമാർ ഇലഞ്ഞി, രാഗേഷ് മനോഹർ, സജിത്ത്, ടി. ഗോപകുമാർ, പ്രിയ കെ വേണുഗോപാൽ എന്നിവർ സംസാരിച്ചു.