വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയ അപേക്ഷകന് ചോദ്യം വ്യക്തമല്ലെന്ന് മറുപടി നല്കിയ കെ എസ് ഇ ബി ക്ക് അക്ഷരമാല അയച്ച് നല്കി പ്രതിഷേധം. വിവരാവകാശ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കല്പാത്തി കെ എസ് ഇ ബി സെക്ഷനിലെ സീനിയർ സുപ്രണ്ടാണ് ” കെ എസ് ഇ ബി കല്പാത്തി സെക്ഷനുകീഴിൽ നിലവിൽ നടക്കുന്ന കരാർ വർക്കുകളെ സംബന്ധിച്ച വിവരവും തുകയും കരാറുകാരുടെ പേരും ലൈസൻസ് നമ്പറും ആവശ്യപ്പെട്ടപ്പോൾ ‘ചോദ്യം വ്യക്തമല്ല ‘ ” എന്ന മറുപടി നൽകിയത് ചോദ്യത്തിലെ ഓരോ വാക്കുകളുടെയും അർത്ഥവും വിശാലാർത്ഥത്തിലുള്ള ചോദ്യവും KSEB ക്ക് നല്കി. ഇതിൽ മനസ്സിലാവാത്ത ഭാഗം ഏതെന്ന് വ്യക്തമാക്കാൻ പൊതു വിവര അധികാരി തയ്യാറാവണമെന്നാവശ്യപ്പെട്ടു . വാക്കുകളുടെ അർത്ഥം
കെ എസ് ഇ ബി – കരണ്ട് നല്കുന്ന സർക്കാർ സ്ഥാപനം
കല്പാത്തി – സ്ഥലനാമം
സെക്ഷൻ – വിഭാഗം
കീഴിൽ – പരിധിയിൽ
നിലവിൽ നടക്കുന്ന – ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന
കരാർ വർക്കുകൾ – സർക്കാർ കരാറിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികൾക്കോ/സ്ഥാപനങ്ങൾക്കോ നൽകുന്ന പ്രവൃത്തി
സംബന്ധിച്ച – ബന്ധപ്പെട്ട
വിവരം – രേഖകൾ, ഇ – മെയിലുകൾ , കുറിപ്പുകൾ,കരാറുകൾ ,റിപ്പോർട്ടുകൾ എന്നിവ
തുക – പണം, രൂപ
കരാറുകാരുടെ പേര് – കരാർ എടുത്ത വ്യക്തികളെ തിരിച്ചറിയുന്നത് സമൂഹം വിളിച്ചു വരുന്നതും ആധാർ ,ലൈസൻസ് ഉൾപ്പടെയുള്ള സർക്കാർ രേഖകളിൽ അടയാളപ്പെടുത്തിയ
പേരിലൂടെയാണ്. ഉദ : രാമൻ ,ചന്ദ്രൻ എന്നിങ്ങനെ…
ലൈസൻസ് നമ്പർ- നിയമാനുസൃതം കരാർ പ്രവൃത്തിക്ക് അർഹനാണെന്ന് വ്യക്തമാക്കാനായി സർക്കാർ നൽകുന്ന നമ്പർ
വിശാലാർത്ഥത്തിലുള്ള ചോദ്യം
കരണ്ട് നല്കുന്ന സർക്കാർ സ്ഥാപനമായ KSEB കല്പാത്തി വിഭാഗത്തിന്റെ പരിധിയിലുൾപ്പെടുന്ന പ്രദേശങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന
കരാർ വർക്ക് ( സർക്കാറുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ ഏറ്റെടുത്തു നടത്തുന്ന പ്രവൃത്തി ) സംബന്ധിച്ച വിവരവും (രേഖകളോ ഇലട്രോണിക് രൂപങ്ങളോ ) കരാർ എടുത്ത വ്യക്തികളെ തിരിച്ചറിയുന്നത് സമൂഹം വിളിച്ചു വരുന്നതും ആധാർ ,ലൈസൻസ് ഉൾപ്പടെയുള്ള സർക്കാർ രേഖകളിൽ അടയാളപ്പെടുത്തിയതുമായ പേരും നിയമാനുസൃതം കരാർ പ്രവൃത്തിക്ക് അർഹനാണെന്ന് വ്യക്തമാക്കാനായി സർക്കാർ നൽകുന്ന നമ്പറും