കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ കലോത്സവം സമാപിച്ചു

കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ കലോത്സവം സമാപിച്ചു.രാവിലെ ആരംഭിച്ച കലോത്സവം സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളോട് കൂടി കലോത്സവത്തിന് അരങ്ങുണർന്നു.
രണ്ട് വേദികളിലായി സ്കൂൾ ഓഡിറ്റോറിയത്തിലാണ്
കലോത്സവം നടന്നത്.മൂന്ന് വർഷങ്ങൾക്കു ശേ ഷം സ്കൂളുകളിൽ നടന്ന കലോത്സവം വിദ്യാർത്ഥികളിൽ ആരവങ്ങൾ ഉയർത്തി. പ്രിൻസിപ്പാൾ ലിനി ഷിബു സ്വാഗതവും സിമി അനിൽ നന്ദിയും പറഞ്ഞു.പരിപാടികൾക്ക് അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ, പ്രിൻസിപ്പാൾ ലിനി ഷിബു,ജോയിന്റെ സെക്രട്ടറി സുബൈർ, ട്രസ്റ്റ് മെമ്പർ ഫറൂഖ് പിടിഎ വൈസ് പ്രസിഡന്റ് സരീഷ്.പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും നേതൃത്വം നൽകി.